കുട്ടികള്‍ ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍.... മനസ്സലിയിക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍..... മികവുറ്റ ഈ കഥാപാത്രങ്ങളിലൂടെ അവരെ സൃഷ്ടിച്ച വലിയ എഴുത്തുകാരുടെ കൃതികളിലേക്ക് വാതില്‍ തുറക്കുന്നു ഈ പുസ്തകം.
Stories
സംരക്ഷിക്കാം ജൈവവൈവിധ്യത്തെ ഭൂമിയേയും
Edition: II E,കിഷോര്‍ കുമാര്‍ കെ ഡോ
₹ 100
ഭൂമിയില്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും തുല്യ അവകാശമാണ്. സഹവര്‍ത്തിത്തമാണ് ജീവന്റെ താളം, ഭൂമിയുടെ താളം, ആ താളം തെറ്റിതുടങ്ങി. സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി മനുഷ്യര്‍ നടത്തിയ ഇടപെടലുകള്‍ ഒരുപാട് ജീവജാലങ്ങളെ ഇല്ലാതാക്കി... നമുക്ക് ഈ ജൈവവൈവിധ്യം സംരക്ഷിക്കണം. ഭൂമിയെ, ഭൂമിയിലെ ജീവനെ കാത്തുസൂക്ഷിക്കണം.
Natural Science
ചുവപ്പ് പട്ടയം തേടി
Edition: II E,മൈന ഉമൈബാന്‍
₹ 40
പ്രകൃതി അപകടത്തിലാണ് എന്ന് സൂചിപ്പിക്കുന്നതാണ് ആദിമജനതയുടെ ചുവപ്പുപട്ടയം. അവരുടെ കയ്യൊപ്പ് ഇന്നും സൂക്ഷിക്കുന്ന എടയ്ക്കല്‍ ഗൂഹയുടെ പശ്ചാത്തലത്തില്‍ വയനാടന്‍ പ്രകൃതിയെയും പ്രകൃതിയുടെ നിഗൂഢരഹസ്യങ്ങളെയുമാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്.
Natural Science
കൂട് ഞങ്ങള്‍ക്ക് വീട്
Edition: II E,ബീന ജോര്‍ജ്
₹ 50
മനുഷ്യര്‍ വീടൊരുക്കും. ജന്തുക്കള്‍ കൂടൊരുക്കും. മനുഷ്യന് വീട് പാര്‍പ്പിടം മാത്രമല്ല. മറ്റു പലതുമാണ്. അതുകൊണ്ട് വീടുകള്‍ക്ക് എപ്പോഴും പരിഷ്കാരങ്ങള്‍ വരുന്നു. കൂടിനോ? ഓരോ പക്ഷിയും ഓരോ മൃഗവും ആദിമകാലത്ത് നിര്‍മിച്ച അതേതരം കൂടുകള്‍ തന്നെ ഇപ്പോഴും നിര്‍മിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിലുമുണ്ട് വലിയ എഞ്ചിനീയറിങ്ങ് പാടവങ്ങള്‍... ഒരുപാട് കൗതുകങ്ങള്‍
Natural Science
നായാട്ട്
Edition: II E,സചീന്ദ്രന്‍ എം.എം
₹ 65
മാനും സിംഹവും തമ്മില്‍ ഇരയും ഇരപിടിയനും എന്ന ബന്ധമേ പാടുള്ളു? ആള്‍മറയിട്ട് ഇരുമ്പുവല കെട്ടി കിണര്‍ സംരക്ഷിക്കാം, എന്നിട്ട് അടുത്ത തോട്ടില്‍ മാലിന്യം എറിഞ്ഞാലോ? ആടിന്റെ പാല് കറന്നെടുത്ത് അതിന്റെ കുട്ടിയെ പട്ടിണിക്കിടുന്നവരുടെ മക്കളെ ശിക്ഷിച്ചാലോ? മനസ്സില്‍ നന്മ വറ്റാത്ത വായനക്കരോടും കാഴ്ചക്കാരോടും ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകങ്ങള്‍. കുട്ടികള്‍ക്ക് വായിക്കാനും അഭിനായിക്കാനും.
ജന്തു ജീവിതക്കാഴ്ചകള്‍
Edition: II E,ബാലകൃഷ്ണന് ചെറൂപ്പ ഡോ
₹ 80
കാഴ്ചയില്‍ ഭംഗിയുണ്ട്... കാണാന്‍ കൗതുകമുണ്ട്... ധ്രുവക്കരടിയും നീര്‍ക്കുതിരയും ഭീമന് പാണ്ടയും പെലിക്കനുമൊക്കെ നമ്മളെ ആകര്‍ഷിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ അവയുടെ ജീവിതക്കാഴ്ചകള്‍ അതിലേറെ രസകരമാണ്. ജീവിതപശ്ചാത്തലം അത്ഭുതകരവും ... വിഭിന്ന ആവാസവ്യവസ്ഥകളില്‍ ജീവിക്കുന്ന 26 ജന്തുക്കളുടെ ജീവിതക്കാഴ്ചകള്‍...
Natural Science
ബലൂണ്‍ ബലതന്ത്രം
Edition: II E,ബാലകൃഷ്ണന് നായര്‍ ജി പ്രൊഫ
₹ 60
ബലൂണിന്റെ ബലതന്ത്രവും ചിരത്രവും പ്രയോഗവും ഒപ്പം ബലൂണിനെ അടിസ്ഥാനമാക്കി ഭൗതീകശാസ്ത്രത്തിലെ പല അടിസ്ഥാന തത്വങ്ങളെയും ലളിതമായി പ്രതിപാദിക്കുന്നു. നാളത്തെ ഭൗതികജ്ഞര്ക്ക് ഇന്നത്തെ സമ്മാനമാണിത്.
Natural Science
ഹും….! അച്ചൂനോടാ കളി
Edition: II E,പാപ്പൂട്ടി കെ പ്രൊഫ
₹ 80
കണക്കിനെ പേടിക്കുന്ന കൂട്ടുകാര്‍ക്കും കണക്കിനെ സ്നേഹിക്കുന്ന കൂട്ടുകാര്‍ക്കും ഇതാ ഒരു ഗണിത മായാജാലം. അക്കങ്ങള്‍ സൃഷ്ടിക്കുന്ന മഹേന്ദ്രജാലം. തീര്‍ച്ചയായും നിങ്ങള്‍ ഇത് ഇഷ്ടപ്പെടും. കണക്കിന്രെ വിശാല ലോകത്തെക്കുള്ള ഒരു ജനല്പ്പാളിക്കാഴ്ച കൂടിയാണ് അച്ചുവിന്റെ സൂത്രവിദ്യകള്‍.
ജിമ്മിജോര്‍ജ്:കളിക്കളത്തിലെ സൂര്യതേജസ്സ്
Edition: I E,രാധാകൃഷ്ണന് ആര്
₹ 100
അകാലത്തില്‍ പൊലിഞ്ഞുപോയെങ്കിലും വേളിബോള്കളിയിലെ സൂര്യതേജസ്സായി ഇന്നും പരിലസിക്കുന്ന ജിമ്മി ജോര്‍ജിന്റെ ഹ്രസ്വജീവിതം ചിത്രീകരിക്കുന്ന ഗ്രന്ഥമാണിത്. വടക്കേ മലബാറിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിമ്മി തന്റെ മുപ്പത്തിരണ്ടുവര്‍ഷത്തെ ജീവിതത്തിനകത്ത് വോളിബോള്‍ എന്ന കളിയിലൂടെ എങ്ങനെ ലോകത്തെ കീഴടക്കി എന്നതിന്റെ ആകര്‍ഷകമായ ഒരു രേഖാചിത്രം. ആവേശകരമായ ആ കളിജീവിതം വോളിബോളിന്റെ കളിക്കളത്തിലിറങ്ങുന്ന നൂറുകണക്കിന് യുവകളിക്കാര്‍ക്ക് ഒരു പ്രചോദനസ്രോതസ്സാണ്. ജിമ്മി ജോര്‍ജ് എന്ന കായികപ്രതിഭയുടെ അനന്യമായ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന കൃതി
എന്ത്കൊണ്ട്? എന്ത്കൊണ്ട്? എന്ത്കൊണ്ട്?
Edition: XXIX,സംഘം ലേഖകര്‍
₹ 400
Reference
ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്
Edition: lI E,ഇക്ബാല്‍ ബി ഡോ
₹ 175
ഭീതി വിതച്ചുകൊണ്ട് ലോകമാകെപ്പടര്ന്നുപിടിച്ച എയ്ഡ്സ് രോഗത്തെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിഞ്ഞത് ഇന്ത്യന്‍ മരുന്നുകമ്പനികള്‍ കുറഞ്ഞവിലയ്ക്ക് എയ്ഡിസുനള്ള മരുന്നുകള്‍ ലഭ്യമാക്കിയതിനാലാണ്. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ജനകീയാരോഗ്യപ്രസ്ഥാനമായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് വിശേഷി്പ്പിച്ചത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം നടപ്പിലാക്കിയ ഔഷധനയങ്ങള്മൂലം ബ്രിട്ടീഷ് മരുന്നുകമ്പനികളുടെ ഇന്ത്യയിലെ സര്‍വാധിപത്യം അവസാനിച്ചു. ഔഷധമേഖലയില്‍ പൊതു-സ്വകാര്യമേഖലാകമ്പനികള് ശക്തി പ്രാപിക്കയും ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്പാദിപ്പിച്ച് രാജ്യം ഔഷധമേഖലയില്‍ പൊതു-സ്വകാര്യമേഖലാ കമ്പിനികള്‍ ശക്തി പ്രാപിക്കയും ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്പാദിപ്പിച്ച് രാജ്യം ഔഷദോല്പാദനത്തിന്റെ സ്വാശ്രയത്വം കൈവരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ആഗോളസാമ്പത്തികനയങ്ങളുടെ ഫലമായി ജീവന്‍രക്ഷാമരുന്നുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിത്തീര്ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഔഷധമേഖല ബഹുരാഷ്ട്ര കമ്പനികളുടെ വിഹാരരംഗമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഔഷധമേഖലയുടെ ചരിത്ര വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്നു.
അറ്റുപോകുന്ന കണ്ണികള്‍
Edition: VI E,ബാലകൃഷ്ണന് ചെറൂപ്പ ഡോ
₹ 60
ദൂരെ ദൂരെ ദൂരെ
Edition: XVI E,മാധവപ്പണിക്കര്‍ പി.ആര്
₹ 50
ജ്യോതിശാസ്ത്ര വിഷയങ്ങളിലെ അവസാനവാക്ക് അന്തര്‍ ദേശീയ ജ്യോതിശാസ്ത്ര സംഘടനയുടേതാണ്. അവര്‍ക്കാണ് അതിനുള്ള അധികാരം. പ്ലൂട്ടോ ഗ്രഹമാണോ? ഗ്രഹത്തിന്റെ ശരിയായ നിര്‍വചനം എന്താണ്? എന്നിങ്ങനെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ഈ സംഘടന ദീര്‍ഘനാളായി ചര്‍ച്ച ചെയ്തു വരികയായിരുന്നു. അവസാനം, 2006 ഓഗസ്റ്റ് മാസമവസാനം അവര്‍ ചില തീരുമാനങ്ങളെടുത്തു. ഗ്രഹത്തിന് പുതിയ നിര്‍വചനം നല്കി. അതോടെ പ്ലൂട്ടോ ഗ്രഹമല്ലാതായി. സൗര യൂഥത്തില്‍ ഇനി ഗ്രഹങ്ങള്‍ എട്ട്: ഈ പുത്തന്‍ നിര്‍വചനത്തെ സംബന്ധിച്ചും അതു മൂലമുണ്ടാ കുന്ന മാറ്റങ്ങളെ സംബന്ധിച്ചും മറ്റും 'ദൂരെ ദൂരെ ദൂരെ' യുടെ ഈ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പി.ആര്.മാധവപ്പണിക്കര്‍
Natural Science
ഇഴയുന്ന കൂട്ടുകാര്‍
Edition: III E,ഉണ്ണികൃഷ്ണന് പി.കെ
₹ 120
സര്‍പ്പക്കാവുകളും സര്‍പ്പാരാധനയും ഉള്ള നാടാണ് കേരളം. അതേസമയം പാമ്പ് എന്നുകേട്ടാല്‍ ഭയവും അറപ്പുമാണ്. എന്നാല്‍ പാമ്പുകള്‍ മറ്റനേകം ജന്തുക്കളെപ്പോലെയുള്ള ജീവികളാണ്. അവയുടെ മുഖ്യ പ്രതിരോധായുധം വിഷപ്പല്ലുകളാണെന്നുമാത്രം. പാമ്പുകളെ അറിയുവാന്‍ കഴിഞ്ഞാല്‍ അവയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറും. കേരളത്തില്‍ സാധാരണ കാണുന്ന പാമ്പുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തിന്റെ ഘടകങ്ങളായി പാമ്പുകളെ കാണുവാന്‍ ഈ പുസ്തകം സഹായിക്കും.
Popular Science
ഷഡ്പദങ്ങളുടെ ലോകം
Edition: VI E,ബാലകൃഷ്ണന് ചെറൂപ്പ ഡോ
₹ 45
ജന്തുലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പാണ് ഷഡ്പദങ്ങള്‍. വൈവിധ്യവും അതിജീവനശേഷിയും കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമാണിത്. ഈച്ച, മൂട്ട തുടങ്ങി പലതും ഒറ്റനോട്ടത്തില്‍ അറപ്പുണ്ടാക്കുന്നവയാണ്. അതേസമയം വര്‍ണച്ചിറകുകളുമായി മഴവില്‍ക്കാഴ്ചകള്‍ തീര്‍ക്കുന്ന പൂമ്പാറ്റകള്‍ നമ്മുടെ മനസ്സില്‍ പോലും ചലനങ്ങളുണ്ടാക്കുന്നു. പല ഷഡ്പദങ്ങളും മനുഷ്യജീവിതവുമായി നേരിട്ടിടപെടുന്നവയാണ്. മാരകരോഗങ്ങള്‍ പരത്തുന്നവയും പലതരം കീടങ്ങളും നമ്മുടെ ശത്രുക്കളുടെ പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ പരാഗണത്തിന് സഹായിക്കുന്നവയും തേനും പട്ടുനൂലും തരുന്നവയും പണ്ടുകാലം മുതലേ നമ്മുടെ ഇഷ്ടക്കാരാണ്. ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത നിരവധി ഷഡ്പദങ്ങള്‍ വിചിത്രമായ രൂപങ്ങളും സാമൂഹ്യ ജീവിതവും മറ്റും കൊണ്ട് നമ്മെ വശീകരിക്കുന്നു. ഷഡ്പദങ്ങളുടെ ജീവിതരീതികളും വൈവിധ്യവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ശാസ്ത്രനാമങ്ങളും സാങ്കേതികപദങ്ങളും അധികം ഉപയോഗിക്കാത്ത ലളിതമായ ശൈലിയാണ് ഇതിന്റെ സവിശേഷത. ഇതിന്റെ മൂന്നു പതിപ്പുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. പരിഷ്കരിച്ച ഈ പതിപ്പില്‍ കാര്‍ട്ടൂണുകളും കൂടുതല്‍ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.
Natural Science
ഭാരതീയ ദര്‍ശനത്തിന്റെ അിറയപ്പെടാത്ത മുഖം
Edition: VI E,ഉണിത്തിരി എന്‍.വി.പി ഡോ
₹ 55
ഭാരതീയ ദര്‍ശനത്തിന്റെ വിവിധ ധാരകളെ പരിചയപ്പെടുത്തിക്കൊണ്ടും അതില മുഖ്യ വാദഗതികളെ വിവരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ദര്‍ശനം ഒരു ന്യൂനപക്ഷം ദാര്‍ശനികര്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചവയായിരുന്നു എന്ന് സമര്‍ത്ഥിക്കയാണ് സംസ്കൃതപണ്ഡിതന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ പ്രബലമായിരുന്ന ബുദ്ധ ജൈന ദര്‍ശനങ്ങള്‍ ഭൗതികവാദത്തില്‍ അടിയുറച്ചതായിരുന്നു എന്നും സ്ഥാപിക്കുന്നു.
Social Science
മീനൂന്റെ ആനക്കുട്ടി
Edition: IV E,ദേവിക ജെ
₹ 30
താരതമ്യേന ദരിദ്രമാണ് മലയാളത്തിലെ ബാലസാഹിത്യരംഗം. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വന്ന മാറ്റം കുട്ടികളില്‍ വായനാഭിമുഖ്യം വര്‍ധിപ്പിച്ചതിന്റെ ഫലമായി രൂപപ്പെട്ട കമ്പോളത്തില്‍ കണ്ണുവച്ച് ബാലസാഹിത്യകൃതികള്‍ ധാരാളം നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ മിക്കവയുടെയും ഗുണനിലവാരം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നല്ല ബാലസാഹിത്യം കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രസിപ്പിക്കുന്നതും ആകര്‍ഷിക്കുന്നതുമായിരിക്കും. സാമൂഹികാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് കുട്ടികളും വിധേയരാണ്. ആ മാറ്റങ്ങള്‍ കാണാതെ, മനസ്സിലാക്കാതെ പഴയ മട്ടില്‍ ബാലസാഹിത്യം രചിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. മീനൂന്റെ ആനക്കുട്ടി തീര്‍ച്ചയായും മികച്ച ഒരു ബാലസാഹിത്യകൃതിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് രസിക്കും. ലളിതമായ ഭാഷയും ആകര്‍ഷകമായ ആവിഷ്കാരവും ഈ കൃതിയെ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാക്കിത്തീര്ത്തിട്ടുണ്ടെന്നാണ് ഇതിന് കുട്ടികളുടെ ഇടയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളും സ്വീകാര്യതയും വ്യക്തമാക്കുന്നത്.
Stories
നമ്മുടെ ഭക്ഷണം നമ്മുടെ വളപ്പില്‍
Edition: I E,രവീന്ദ്രന് പി.കെ പ്രൊഫ
₹ 70
അപ്പര്പ്രൈമറിവിദ്യാര്ത്ഥികള്ക്ക് വേണ്ടിയുള്ള പുസ്തകമാണിത്. പ്രഗത്ഭനായ അധ്യാപകനും ജനകീയശാസ്ത്രപ്രചാരകനുമായ പ്രൊഫ.പി.കെ.രവീന്ദ്രനാണ് ഈ പുസ്തകം തയ്യാറാക്കിയത്. പരിസ്ഥിതിസംരക്ഷണത്തിലേക്കും കുടുംബക്കൃഷിയിലേക്കും വിദ്യാര്‍ത്ഥികളെ കൈപിടിച്ച് ആനയിക്കുകയാണ് ലളിതമായ ആഖ്യാനത്തിലൂടെ ഗ്രന്ഥകാരന് ചെയ്യുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ പരിസ്ഥിതിയുടെയും കൃഷിയുടെയും പ്രാധാന്യം ബോധ്യപ്പെടുത്തി കാര്‍ഷിക സംസ്കൃതിയോട് ആഭിമുഖ്യമുള്ളവരാക്കിമാറ്റാന് ഈ പുസ്തകം സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.
Natural Science
മുത്തശ്ശിമാവും മുത്തച്ഛന്‍പ്ലാവും
Edition: I E,ശിവദാസ് എസ് പ്രൊഫ
₹ 70
പ്രൈമറിവിദ്യാര്ത്ഥികള്ക്ക് വേണ്ടിയുള്ള പുസ്തകമാണിത്. മലയാള ബാലസാഹിത്യമേഖലയ്ക്ക് വമ്പിച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള യുറീക്കയുടെ മുന്‍ പത്രാധിപരായ പ്രൊഫ. എസ്.ശിവദാസാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തിന് ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനാണ് അദ്ദേഹം. കുട്ടികള്‍ക്കുവേണ്ടി ശാസ്ത്രവും സാമൂഹികശാസ്ത്രവും എങ്ങനെ അവതരിപ്പിക്കണമെന്നതിന്റെ മകുടോദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. പ്രൊഫ.എസ്.ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' ഒരുലക്ഷത്തിലധികം കോപ്പികളാണ് ഇതിനകം പ്രചരിച്ചിട്ടുള്ളത്.