മനുഷ്യശരീരം അതിസങ്കീര്‍ണമായൊരു വ്യൂഹമാണ്. ജനനം മുതല്‍ മരണം വരെ ഒട്ടനവധി മാറ്റങ്ങള്‍ നാം അറിഞ്ഞും അറിയാതെയും അതില്‍ നടക്കുന്നുണ്ട്. ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളും അനവധിയാണ്. ഇവയെപ്പറ്റി അറിയുവാന്‍ ശരീരഘടനയെക്കുറിച്ച് ഒരു ധാരണ വേണം. ശരീരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട അസംസ്കൃതവസ്തുക്കളും പ്രവര്‍ത്തനത്തിനുവേണ്ട ഊര്‍ജവും സംഭരിക്കുന്നതിനായി പചനവ്യൂഹവുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള വ്യൂഹവും അതിസങ്കീര്‍ണമാണ്. പ്രത്യുല്പാദനത്തിനായി ശരീരത്തിലെ വിവിധ വ്യൂഹങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും മനസ്സിലാക്കുമ്പോള്‍ നമുക്ക് വിസ്മയം തോന്നും. നമ്മുടെ ശരീരത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ച് ശാസ്ത്രീയമായ അറിവ് സമ്പാദിക്കുവാന്‍ സഹായകമാണ് ഈ പുസ്തകം.
ഈ ഭൂമി ഇങ്ങനെ എത്ര നാള്?
Edition: I E,കെ. എസ്. എസ്. പി.
₹ 5
കേരള പാഠപുസ്തകങ്ങള്‍ - ഒരു പഠനം
Edition: I E,എഡ്യുക്കേഷനല്‍ റിസര്‍ച്ച് യൂണിറ്റ്
₹ 70
സാമൂഹികജ്ഞാനനിര്മിതിയെയും വിമര്ശനാത്മകബോധനത്തെയും പരസ്യമായും, ജ്ഞാനനിര്‍മിതിവാദത്തെ രഹസ്യമായും കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരട്ടിമറിയാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്ലസ്റ്ററുകളെ ദുര്‍ബലപ്പെടുത്തിയും മോണിറ്ററിംങ്ങ് തീരെ ഒഴിവാക്കിയും പരീക്ഷകളെ പഴഞ്ചന്‍ രൂപങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയും പൊതുവിദ്യാഭ്യാസത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു സംഘം അധ്യാപകര്‍ നടത്തിയ സൂക്ഷ്മവും സമഗ്രവുമായ പഠനത്തിന്റെ കണ്ടെത്തലുകളാണ് ഈ ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം.
Reference
നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം
Edition: II E,ജിജു അലക്സ് പി ഡോ
₹ 100
കൃഷിയുടെ ശാസ്ത്രതത്വങ്ങളിലൂടെയും പ്രയോഗസാധ്യതകളിലൂടെയുമുള്ള രസകരമായ യാത്രയാണ് ഈ ഗ്രന്ഥം. കൃഷിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയെയും കാര്‍ഷിക വൃത്തിയെയും സ്നേഹിക്കുന്നതിനുള്ള ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ യാത്ര ഉപകരിക്കും. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന ശാസ്ത്രകുതുകികളുടെ ഒരു സമൂഹം പടുത്തുയര്‍ത്തിയാലേ നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വവും ഭക്ഷ്യസുരക്ഷയും നിലനിര്‍ത്താന്‍ കഴിയൂ. സ്വയം കൃഷി ചെയ്യാനും ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനുമുള്ള ശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണം. അതിനുവേണ്ട പ്രചോദനവും ശാസ്ത്രീയജ്ഞാനവും പ്രദാനം ചെയ്യുന്നതാണ് ഈ ഗ്രന്ഥം.
Natural Science
കൃഷ്ണന് കുട്ടിയുടെ കഥ
Edition: I E,ജനു
₹ 55
എ ഫോര്‍ ആസ്പിരിന്‍ ബി ഫോര്‍ ബേക്കലേറ്റ് രസമുള്ള രസതന്ത്ര വിശേഷങ്ങള്‍
Edition: I E,മോഹനകൃഷ്ണന് കാലടി
₹ 80
നമ്മുടെ നിത്യജീവിതത്തെ മാറ്റിമറിച്ച ചില രാസികങ്ങള്‍. അവയുടെ രസതന്ത്രം, സാമൂഹിക പ്രസക്തി, പാരിസ്ഥിതിക പ്രാധാന്യം എന്നിവ വിശകലനം ചെയ്യുന്നു, വ്യത്യസ്തതയാര്‍ന്ന ഒരു രസതന്ത്ര ആഖ്യാനമാണ് മോഹനകൃഷ്ണന് കാലടി ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്.
Natural Science
നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍
Edition: II E,ഒരു സംഘം ലേഖകര്‍
₹ 70
നമുക്ക് ലഭ്യമായിരുന്ന വൈവിധ്യമാര്‍ന്ന നൂറുകണക്കിന് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നികില് അവ കൃഷി ചെയ്യുന്നില്ല. അല്ലെങ്കില്‍ അവ ഭക്ഷ്യയോഗ്യമാണെന്ന അറിവുപോലും നഷ്ടപ്പെട്ടിരിക്കുന്നു. താളും തകരയും അതുപോലെ മറ്റനേകം സാധനങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ഇന്നത്തെ കുട്ടികള്‍ക്കറിഞ്ഞുകൂടാ. ചുരുക്കത്തില്‍, ജീവന്റെ ആധാരമായ ഭക്ഷണത്തിന് ഇന്ന് ബഹുഭൂരിപക്ഷം പേര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു ബഹുരാഷ്ട്രകമ്പനിയെ ആശ്രയിക്കണമെന്ന നിലവന്നിരിക്കയാണ്. എങ്ങനെയാണ് നാം അവരുടെ ബന്ധനത്തില്‍ അകപ്പെട്ടത്, എന്തെല്ലാം തരത്തിലുള്ള ചങ്ങലകള്‍ കൊണ്ടാണ് അവര്‍ നമ്മെ ബന്ധിപ്പിക്കുന്നത്. എന്തെല്ലാം അപകടങ്ങളാണ് ഭാവിയില്‍ പതിയിരിക്കുന്നത്. അവ മറികടക്കാന്‍ നമുക്ക് ഇന്നുതന്നെ എന്തെല്ലാം ചെയ്യാന്‍ കഴിയും? ആരൊക്കെ എങ്ങനെയൊക്കെയാണ് അതിനായി ശ്രമിക്കുന്നത്.? എന്നീ കാര്യങ്ങള്‍ ഉദാഹരണസഹിതം വിശദീകരിക്കുന്ന പുസ്തകം.
Popular Science
സ്വാതന്ത്ര്യം തന്നെ ജീവിതം
Edition: II E,ജോജി കൂട്ടുമ്മേല്‍
₹ 75
സ്വാതന്ത്യ്രത്തെക്കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. വിവിധ രജ്യങ്ങളില്‍ സ്വാതന്ത്യ്രത്തിനായി നടന്ന പോരാട്ടങ്ങളെക്കുറിച്ച് നമുക്കറിയുകയും ചെയ്യാം. പക്ഷെ, എന്താണ് സ്വാതന്ത്ര്യം? എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം ലഭിക്കേണ്ടത്? സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ബോധത്തെ സ്വാധീനിക്കുന്നതെന്തൊക്കെയാണ്? ഒരധ്യാപകനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന ഈ അന്വേഷണം ഏറെ രസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യും. തീര്‍ച്ച
തേനൂറുന്ന വാക്കുകള്‍
Edition: III E,മനോഹരന് കെ
₹ 40
വാക്കുകള്‍ എങ്ങനെയെല്ലാമാണ് കാവ്യഭാഷയില്‍ പുതിയ രസവും അനുഭൂതിയും സൃഷ്ടിക്കുന്നത് എന്നതിന്റെ ഒരന്വേഷണമാണ് തേനൂറുന്ന വാക്കുകള്‍. കുട്ടികളുടെ ഭാഷാജ്ഞാനത്തിനും കാവ്യാസ്വാദനത്തിനും ഈ പുസ്തകം മുതല്‍കൂട്ടാണ്.
Natural Science
ഇലപ്പച്ചകള്‍ സ്ലേറ്റു മായ്ക്കുമ്പോള്‍
Edition: I E,ജിനന് ഇ
₹ 50
തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകള്‍ പ്രപഞ്ചത്തിലേക്ക് തുറന്ന് വയ്ക്കുന്ന വാതിലുകളാണ്. ആ വാതിലുകളിലൂടെയാമ് അവര്‍ ലോകം കാണുന്നത്. ആ ലോകത്തിന്റെ കാഴ്ചയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്ന ശാസ്ത്രബോധവും സാമൂഹികബോധവും ഉണര്‍ത്തുന്ന കവിതകളുടെ സമാഹാരം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ ഇ.ജിനന്റെ മികവുറ്റ മറ്റൊരു കവിതാസമാഹാരം.
Poetry
ജനകീയ ഔഷധനയത്തിനുവേണ്ടി
Edition: III E,ഇക്ബാല്‍ ബി ഡോ
₹ 10
സമകാലിക ഇന്ത്യ:ഒരു സമൂഹശാസ്ത്ര വീക്ഷണം
Edition: I E,സതീശ് ദേശ്പാണ്ഡെ വിവ: ദേവിക ജെ
₹ 300
നെഹ്റുവിയന്‍ കാലഘട്ടത്തിനുശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെമ്പാടും നടക്കുമ്പോള്‍ ഏറെ പ്രസക്തമായ കൃതിയാണിത്. ആധുനികതയുടെ സവിശേഷതകള്‍, നെഹ്റുവിന്റെ വികസനസങ്കല്പം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങള്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം, ആഗോളവല്കരണവും സാംസ്കാരികപ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും എന്നീ വിഷയങ്ങള്‍ സമൂഹശാസ്ത്രരീതിശാസ്ത്രത്തിന്റെ സഹായത്തോടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ സൂക്ഷ്മപഠനത്തിന് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു വഴികാട്ടിയാണ്. സമൂഹശാസ്ത്രചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. സമീപകാലത്ത് ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പഠനാര്‍ഹമായ സമൂഹശാസ്ത്രഗ്രന്ഥങ്ങളിലൊന്നാണിത്. ഇന്ത്യയിലെ പ്രമുഖ സമൂഹശാസ്ത്രപണ്ഡിതനായ ഡോ.സതീശ് ദേശ്പാണ്ഡെയുടെ കൃതിയ്ക്ക് കേരളത്തിലെ പ്രഗത്ഭ സാമൂഹികശാസ്ത്രപഠിതാക്കളില് ഒരാളും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ അധ്യാപികയുമായ ഡോ.ജെ.ദേവികയുടെ വിവര്‍ത്തനം.
Social Science
ടീച്ചര്‍
Edition: IV E,മൊയ്തീന് എ.കെ
₹ 60
വിദ്യാഭ്യാസത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് വീക്ഷിക്കുകയും അത് തനതായ രീതിയില്‍ പ്രയോഗിച്ചുനോക്കുകയും അതുവഴി ലോകത്തിന് പുതിയ പാഠങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്ത ധിഷണാശാലിയാണ് സില്‍വിയ ആഷ്ടണ്‍-വാര്‍നര്‍. ക്ലാസ്റൂം സര്‍ഗാത്മകതയുടെ വേറിട്ട ആവിഷ്കാരമാണ് ടീച്ചര്‍ എന്ന ഈ കൃതി. ആധ്യപതിപ്പോടെ തന്നെ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ ആവേശമായി മാറിയ ഈ ചെറിയ പുസ്തകം അധ്യാപനത്തെ മികവുറ്റതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമ ചങ്ങാതിയായിരിക്കും
Reference
ഉണ്ണൂണ്ണിയും കണക്കിലെ ഭൂതങ്ങളും
Edition: IV E,പ്രവീണ്‍ചന്ദ്ര
₹ 80
ഓസിലെ മായാവി
Edition: VII E,ദേവിക ജെ
₹ 90
Stories
മാത്തന് മണ്ണിരക്കേസ്
Edition: VII E,ശിവദാസ് എസ് പ്രൊഫ
₹ 80
കര്‍ഷകത്തൊഴിലാളി പെന്ഷന് അപേക്ഷിച്ച മാത്തന്മണ്ണിരയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. തുടര്‍ന്ന് മാത്തന് കോടതിയെ സമീപിക്കുന്നു. മാത്തന് മണ്ണിരക്കേസിന്റെ വാദത്തിലൂടെ നാടകീയമായി പ്രകൃതിരഹസ്യങ്ങള്‍ വെളിവാക്കുന്ന പുതുമയുള്ള പുസ്തകം. മണ്ണിരയെക്കുറിച്ചുള്ള പുതിയ വിവരങ്ങളോടൊപ്പം വെര്മിക്കള്ച്ചര്, പ്രകൃതികൃഷി എന്നീ ആശയങ്ങളും വിവരിക്കുന്നു. ജീവശാസ്ത്രപഠനം ആവേശകരമാക്കുന്ന ഒരു ബാലശാസ്ത്രഗ്രന്ഥം. ഐക്യരാഷ്ട്രസംഘടനയുടെ 68-ാമത് പൊതുയോഗം 2015 International Years of Soils ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പരിഷ്കരിച്ച പതിപ്പ്.
Stories
മൂത്രസാക്ഷി
Edition: II E,ജോഷി എ.കെ
₹ 70
കുട്ടികള്‍ക്ക് വേണ്ടിയുള്ള പതിവ് കഥകളില്‍ നിന്ന് വ്യത്യസ്തമാണ് മൂത്രസാക്ഷി. എ.കെ.ജോഷിയുടെ കഥ പറയുന്ന രീതിയും വേറിട്ടതാണ്. രസിച്ചുവായിക്കാം. അതിലൊളിപ്പിച്ച കൊച്ചുകൊച്ചു നര്മങ്ങള് ആസ്വദിക്കാം. ആരാനെ കളിയാക്കുന്നതിലല്ല. സ്വയം കളിയാക്കുന്നതിലെ രസങ്ങളോര്‍ത്ത് ചിരിക്കുകയുമാകാം.
Stories
വജ്രം മുതല്‍ പവിഴം വരെ
Edition: II E,യതീന്ദ്രനാഥന്‍ കെ
₹ 50
വജ്രം, പവിഴം, ഗോമേദകം, പുഷ്യരാഗം, വൈഡ്യൂര്യം, ഇന്ദ്രനീലം, മുത്ത്, മാണിക്യം, മരതകം ഇവ നവരത്നങ്ങള്‍ ഏറെ. അത്തരം 17 രത്നങ്ങളുടെ രൂപം, സൗന്ദര്യം, കടുപ്പം, ഉറവിടം എന്നിവയെക്കുറിച്ചും അവയുടെ ഭൗതികരാസ ചേരുവകളെക്കുറിച്ചുമുള്ള ഹ്രസ്വവിവരണമാണ് ഈ കൊച്ചു ഗ്രനഥത്തില്.
Natural Science
പുഷ്പങ്ങളുടെ താഴ്വര
Edition: II E,ശ്രീധരന് കെ പ്രൊഫ
₹ 55
ഹിമാലത്തിന്റെ അത്യുന്നത ശീര്ഷങ്ങളിലൊന്നില് പ്രകൃതി അതിന്റെ പരിശുദ്ധിയും മനോഹാരിതയും നിലനിര്‍ത്തിപ്പോരുന്ന ഒരുദ്യാനമാണ് പുഷ്പങ്ങളുടെ താഴ്വര. അവിടേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ് ഇത്.
Stories
സസ്യലോകം കൗതുക ലോകം
Edition: II E,രാജന് ഇ
₹ 55
ആ ചെടിയുടെ പൂവ് പോലെയല്ല ഈ ചെടിയുടെ പൂവ്. ആ ഇലയും ഈ ഇലയും തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ല. വിത്തും വിത്തുഗുണങ്ങളും പത്തിലും ഒതുങ്ങില്ല. സസ്യവൈവിധ്യം പറഞ്ഞാല്‍ തീരില്ല. സസ്യലോകത്തെ കൗതുകങ്ങളും.