ശാരീരികമോ മാനസികമോ ആയ വൈകല്യത്തിന്റെ ഫലമായി അവഗണിക്കപ്പെടുന്നവര്‍ക്ക് സ്നേഹപൂര്‍ണമായ സമീപനവും പ്രോത്സാഹനവും നല്‍കുക എന്നുള്ളത് സംസ്കാരമുള്ള സമൂഹത്തിന്റെ ധര്‍മമാണ്. ആ ധര്‍മത്തെക്കുറിച്ച് ഓര്മിപ്പിക്കുകാണ് ശ്രീമതി. വിമലാമേനോന് ഈ ലഘുനോവലിലൂടെ ചെയ്യുന്നത്. മന്ദാകിനി പറയുന്നത് എന്ന കൃതിയിലൂടെ മലയാളിവായനക്കാര്‍ക്ക് സുപരിചിതയായിത്തീര്ന്ന ശ്രീമതി.വിമലാമേനോന്റെ ആഖ്യാനത്തിലെ ചാരുതകൊണ്ടും ചാതുരികൊണ്ടും ശ്രദ്ധേയമായ മറ്റൊരു കൃതി
ശാസ്ത്രവും കപടശാസ്ത്രവും
Edition: VI E,സംഘം ലേഖകര്‍
₹ 150
ചിരുതക്കുട്ടിയും മാഷും
Edition: VII E,പാപ്പൂട്ടി കെ പ്രൊഫ
₹ 100
കുസൃതിക്കുടുക്ക, ബുദ്ധിമതി പഠിക്കാനും കാര്യങ്ങള്‍ പരീക്ഷിച്ചറിയാനും മിടുക്കിയായ കുട്ടി സ്നേഹം കൊണ്ട് കീഴ്പെടുത്തുന്ന മാഷ്. മാഷ് ഇടയ്ക്കൊക്കെ പൊട്ടത്തരം പറയുന്നു. മാഷ് പൊട്ടത്തരാ പറേന്നേന്ന് കുട്ടി വിളിച്ച് പറയുന്നു. ബുദ്ദൂസേന്ന് വാത്സല്യപൂര്‍വ്വം കുട്ടിയെ വിളിക്കുന്നു. കുട്ടി മാഷെ പിച്ചുകയും മാന്തുകയും ചെയ്യുന്നു. ഇത് ചിരുതക്കുട്ടിയും മാഷും ചെറിയ ചെറിയ ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വലിയ വലിയ ലോകങ്ങളാണ് അവരുണ്ടാക്കുന്നത്.
Stories
ലീലാവതിയുടെ പെണ്മക്കള്
Edition: l E,രമ കെ
₹ 300
ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഉല്പത്തിയും
Edition: II E,ഷാജി എന്‍ ഡോ/പാപ്പൂട്ടി കെ പ്രൊഫ
₹ 50
ശാസ്ത്ര കൗതുകം
Edition: X E,സംഘം ലേഖകര്‍
₹ 600
ജ്യോതിശാസ്ത്രം രാവും പകലും
Edition: I E,കെ. എസ്. എസ്. പി.
₹ 30
സമതലം
Edition: VI E,മുല്ലനേഴി
₹ 55
നാടകവിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ 1995ലെ അവര്‍ഡിനര്‍ഹമായ ഗ്രന്ഥം.
പരിസ്ഥിതിപഠനത്തിനൊരാമുഖം
Edition: lI E,അച്ചുതന് എ ഡോ
₹ 250
പരിസ്ഥിതി സംരക്ഷണം ഇന്നത്തെ ജീവില്പ്രശ്നമാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നമ്മുടെ സര്വകലാശാകലകളിലെല്ലാം പരിസ്ഥിതി ശാസ്ത്രം ഒരു പ്രധാന പഠനവിഷയമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോടൊപ്പം സമൂഹത്തിന്റെ മറ്റു തലങ്ങളിലുള്ളവരും പരിസ്ഥിതിശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കേണ്ടതുണട്്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സഫലമാകാനും സ്സ്ഥിരവികസനം എന്ന സങ്കല്പനം സാക്ഷാല്‍ക്കരിക്കാനും അത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിശാസ്ത്രത്തിന്റെ നാനാവശങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്.
Natural Science
ദേശീയപാത വീതി കൂട്ടണം, പക്ഷേ...
Edition: lI E,KSSP Palakkad
₹ 10
വേമ്പനാടുകായലിനെവീണ്ടെടുക്കല്
Edition: l E,കെ. എസ്. എസ്. പി.
₹ 15
കണക്കറിവ്
Edition: l E,കൃഷ്ണന് ഇ ഡോ
₹ 600
ഗണിതവിദ്യാര്ത്ഥികള്ക്കും ഗണിതാധ്യാപകര്ക്കും ഗണിതതല്പരര്ക്കും ഒരുപോലെ പ്രയോജനകരമായ ഗ്രന്ഥം. രണ്ട് ഭാഗങ്ങള്‍. ഒന്നാം ഭാഗത്തില്‍ സംഖ്യകള്‍, ജ്യാമിതി, ബീജഗണിതം, ത്രികോണമിതി, വിശ്ലേഷകജ്യാമിതി, കലനം എന്നിവയുടെ വിശകലനം. രണ്ടാം ഭാഗത്തില്‍ ഗണിതശാസ്ത്രത്തില്‍ നിര്‍ണ്ണായയക സംഭാവന നല്കിയ ഏതാനുംപേരുടെ ജീവചരിത്രങ്ങള്‍. അനുബന്ധമായി ഗണിതശാസ്ത്രത്തിലെ വിഖ്യാത പുരസ്കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഗണിതശാസ്ത്രത്തില്‍ ഇതേവരെ നിര്‍ദ്ധാരണം ചെയ്യപ്പെടാത്ത പ്രശ്നങ്ങളും. കണക്കറിവ്-കണക്കിന്രെ വിജ്ഞാനവിസ്മയങ്ങളിലേക്ക് ഒരു വഴിത്താര
മേരിക്യൂറി - ജീവചരിത്രരേഖ
Edition: I E,ഷാജി എന്‍ ഡോ
₹ 65
ശാസ്ത്രാഭിരുചിയും ശാസ്ത്രീയ വീക്ഷണവും വളര്‍ത്തുന്നതില്‍, ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ക്ക് നല്ലൊരു പങ്കുണ്ട്. ഈ പുസ്തകം മേരിക്യൂറിയുടെ ഒരു സചിത്ര ജീവചരിത്രമാണ്. മനുഷ്യന് ദൃശ്യ അവബോധത്തിന് മുന്‍തൂക്കം ഉള്ള ഒരു ജീവിയാണ്. അതിനാല്‍ ചിത്രങ്ങളിലൂടെയുള്ള ജീവചരിത്ര ആവിഷ്കരണത്തിന് പ്രത്യേക പ്രസക്തിയുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ സജീവ പ്രവര്‍ത്തകനായ ഡോ. എന്‍.ഷാജി ഇതിനു മുമ്പ് ഇതേരീതിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവചരിത്രം അവതരിപ്പിച്ചിട്ടുണ്ട്. അതിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതും അതേപോലെതന്നെ വായനക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടംകുളം പദ്ധതി ഉപേക്ഷിക്കുക ആണവനിലയം വേണ്ടേ വേണ്ട
Edition: I E,സംഘം ലേഖകര്‍
₹ 10
പുതുകേരള ചിന്തകള്‍
Edition: I E,സംഘം ലേഖകര്‍
₹ 150
കേരളത്തില്‍ പുതിയ വികസനപദ്ധതികള്‍ക്കു രൂപം നല്കുമ്പോള് സാമൂഹിമായ മുന്‍ഗണനകളും പാരിസ്ഥിതികമായ പരിഗണനകളും അട്ടിമറിക്കപ്പെടുകയാണ്... മാലിന്യം കുമിഞ്ഞുകൂടി നാറുന്ന, പനിച്ചുവിറയ്ക്കുന്ന ഒരു കേരളമല്ല നമുക്ക് ആവശ്യം. ഭൂമിയെ പൊതുസ്വത്തായി പരിഗണിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ഥലീയാസൂത്രണം ശക്തിപ്പെടുത്തുന്നതും സാമൂഹികസുരക്ഷ നിലനില്ക്കുന്നതുമായ ഒരു പുതിയ കേരളമാണ് നമുക്ക് വേണ്ടത്. അത്തരമൊരു കേരളത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കൂട്ടം ലേഖനങ്ങളുടെ സമാഹാരം.
Popular Science
കേരളത്തിലെ കണ്ടല്‍ക്കാടുകള്‍ ഒരു പഠനം
Edition: I E,സംഘം ലേഖകര്‍
₹ 120
അതീവ ദുര്‍ബലമായ കേരളത്തിലെ തീരപ്രദേശങ്ങളുടെ ശാശ്വതമായ നിലനില്‍പ്പിന് അനിവാര്യമായ ആവാസവ്യവസ്ഥയാമ് കണ്ടല്‍ക്കാടുകള്‍. നിയമങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് നിരന്തരമായി നശിപ്പിക്കുന്ന കണ്ടല്‍ക്കാടുകള്‍, ജനകീയമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നുണ്ട്. ഒരു കാലത്ത് കേരളത്തിലെ തീരങ്ങളിലൂടനീളം വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍, ജനകീയമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നുണ്ട്. ഒരു കാലത്ത് കേരളത്തിലെ തീരങ്ങളിലുടനീളം വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ വികസനത്തിന്റെ പേരില്‍ വിവേചനരഹിതമായി വലിയ തോതില്‍ നശിപ്പിക്കപ്പെട്ടു. ചെമ്മീന്‍ കെട്ടുകളും തെങ്ങിന്‍തോപ്പുകളും ടൂറിസവും മറ്റ് വികസനപദ്ധതികളും കണ്ടല്‍ പ്രദേശങ്ങള്‍ കയ്യേറിയാണ് നിലവില്‍ വന്നത്.ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ടല്‍ക്കാടുകളെക്കുറിച്ച് പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും ഉള്‍പ്പെട്ട ഒരു സംഘം കേരളത്തിലെ വിവിധ കണ്ടല്‍പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പഠനത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന കണ്ടലുകളുടെ വിശദവിവരങ്ങള്‍ ഉള്ക്കൊള്ളച്ചിരിക്കുന്നു. കണ്ടലുകളെക്കുറിച്ചുള്ള തുടരന്വേഷണങ്ങള്‍ക്കും പഠനഗവേഷണങ്ങള്ക്കുമുള്ള ഒരു അടിസ്ഥാന വിവരശേഖരണമാണ് ഈ പുസ്തകം.
Natural Science
റേച്ചല്‍ കാഴ്സണ് പ്രകൃതിയുടെ പരിവ്രാജിക
Edition: III E,രതിമേനോന്‍ ഡോ
₹ 75
ശാസ്ത്രസാഹിത്യ പരിഷത്ത് എക്കാലത്തും എതിർത്തുപോന്ന ഒന്നാണ് അശാസ്ത്രീയവും അമിതവുമായ കീടനാശിനി ഉപയോഗം. ആഗോള പരിസ്ഥിതി പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത ശാസ്ത്രജ്ഞ റേച്ചൽ കാഴ്സന്റെ പ്രസിദ്ധീക രണങ്ങൾക്ക് പ്രചാരണം നൽകാൻ പരിഷത്ത് എന്നും ശ്രദ്ധി ച്ചു പോന്നിട്ടുണ്ട്. കാഴ്സന്റെ വിശ്വവിഖ്യാതമായ "സൈലന്റ് സ്പ്രിങ്' എന്ന പുസ്തകത്തിന്റെ ഒരു ചെറുപതിപ്പ് “പാടാത്ത പക്ഷികൾ” എന്ന പേരിൽ പരിഷത്ത് 1979-ൽ ത്തന്നെ പ്രസി ദ്ധീകരിച്ചിരുന്നു. റേച്ചൽ കാഴ്സന്റെ ജന്മശതാബ്ദി 2007-08 കാലത്ത് ലോകം മുഴുവൻ ആചരിക്കുകയുണ്ടായല്ലോ. അതിന്റെ ഭാഗമായി കാഴ്സന്റെ ജീവിതത്തേയും പ്രവർത്തനങ്ങളേയും പ്രസിദ്ധീകരണങ്ങളേയും ബഹുജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഉതകുന്ന ഒരു പ്രസിദ്ധീകരണം വേണമെന്ന് പ്രസിദ്ധീകരണസമിതി തീരുമാനിക്കുകയുണ്ടായി. റേച്ചൽ കാഴ്സന്റെ ഒരു ആരാധികയും, ആ മഹൽ വ്യക്തിയേയും അവ രുടെ ശാസ്ത്രീയ - സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങളെ അഗാധമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയുമായ ഡോ. എ. രതിമേനോനെയാണ് പരിഷത്ത് ആ ദൗത്യം ഏൽപ്പിച്ചത്. സ്തുത്യർഹമാംവിധം രതിമേനോൻ ആ ദൗത്യം നിർവഹിച്ചിരിക്കുന്നു. സന്തോഷത്തോടും കൃതജ്ഞതയോടും കൂടി പരിഷത്ത് ആ പുസ്തകത്തെ ബഹുജനസമക്ഷം അവതരിപ്പിച്ചു കൊള്ളുന്നു.