പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം സംബന്ധിച്ച ചില നിലപാടുകളും സമീപനങ്ങളും ക്രോഡീകരിച്ചതാണ് ഈ ചെറുഗ്രന്ഥം. ആരോഗ്യസംരക്ഷണപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങളും ആരോഗ്യസംരക്ഷണത്തിന് തടസ്സമായി വരുന്ന നയപരമായ പ്രശ്നങ്ങളില്‍ ഊന്നുന്നതും, സാമൂഹിക ഇടപെടല്‍ ആവശ്യമുള്ളതുമായ കാര്യങ്ങളും ഇതിലെ പ്രതിപാദ്യവിഷയങ്ങളാണ്. സാമൂഹികബോധമുള്ള, ജനകീയാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ തല്പരരായ എല്ലാവര്ക്കും, പ്രത്യേകിച്ചും അങ്ങനെ ആയിത്തീരേണ്ട വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്, ഈ ഗ്രന്ഥം ഉപകരിക്കും.
പ്രകൃതിയും മനഷ്യനും
Edition: l E,ഗണേഷ് കെ.എന്‍ ഡോ
₹ 325
പ്രകൃതിമനുഷ്യബന്ധത്തിന്റെ പാരസ്പര്യവും വൈരുധ്യാത്മകതയും സ്വാംശീകരിച്ചുകൊണ്ട് അതിനെ സാകല്യേന സമീപിക്കാനുള്ള മനോഭാവം സമൂഹത്തില്‍ വളരേണ്ടതുണ്ട്. പാരിസ്ഥിതികാവബോധം പൊതുസമൂഹത്തിന്റെ സാമാന്യബോധമായി മാറേണ്ടതുണ്ട്. പ്രകൃതിമനുഷ്യപാരസ്പര്യത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി നിരവധി പണ്ഡിതന്മാര് മുന്നോട്ടുവച്ച ചിന്താധാരകളെ ശ്രദ്ധാപൂര്‍വം പിന്തുടരുകയും അവയെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു പാരിസ്ഥിതികപരിപ്രക്ഷ്യത്തിലേയ്ക്ക് ദിശാസൂചന നല്കുന്ന പഠനഗ്രന്ഥമാണ് പ്രകൃതിയും മനുഷ്യനും.
കണക്കിന്റെ കിളിവാതില്‍
Edition: VE,ചന്ദ്രന് എം.കെ പ്രൊഫ
₹ 90
നാം നിത്യജീവിതത്തില്‍ ഇടപെടുന്ന, കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളെല്ലാംതന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. കണക്കില്ലാതെയൊരു ജീവിതം ചിന്തിക്കാന്‍പോലും കഴിയില്ല. ജീവിതത്തില്‍ നാം കണക്ക് പഠിക്കുകയല്ല, കണക്കിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കണക്കിനെ കൃത്യമായി ഉപയോഗിക്കണമെങ്കില്‍ യുക്തിപരമായി ചിന്തിക്കാനും ബന്ധങ്ങള്‍ കണ്ടെത്തുവാനും അവയെ സര്‍ഗാത്മകമായി ഉപയോഗിക്കുവാനും കഴിവുണ്ടാവണം.
പരീക്ഷണങ്ങള്‍ നിരീക്ഷണങ്ങള്‍
Edition: II E,ബോസ് എ.എ
₹ 35
പഠനം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം, ജീവിതോന്മുഖമാകണം, രസപ്രദവും ആഹ്ലാദപ്രദവുമാകണം. സ്വയം ചോദിക്കാനും മറ്റുള്ളവരോടു ചോദിക്കാനും ആശയവിനിമയം നടത്താനും സങ്കോചമില്ലാതെ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അറിവ് നേടാന്‍ ശ്രമിക്കണം. അത്തരം ശ്രമങ്ങളെ സഹായിക്കുന്നതിനുള്ള ചെറിയൊരു ഉദ്യമമാണ് ഈ കൃതി.
Reference
വീണ്ടെടുപ്പുകള്‍
Edition: II E,സുനില്‍.പി. ഇളയിടം
₹ 375
മുതലാളിത്തം, മൂലധനാധിനിവേശം എന്നിവയുടെ നിശിതവിമര്ശനമായിരിക്കുന്നതുപോലെ മുതലാളിത്ത/പാശ്ചാത്യ ആധുനികതയുടെയും വിമര്‍ശനസ്ഥാനമാണ് മാര്‍ക്സിസം എന്നു വിശദീകരിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. യാന്ത്രികമാര്‍ക്സിസത്തിന്റെ സങ്കുചിതധാരണകളോടും ഉത്തരാധുനികരുടെ മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടുകളോടും ഒരുപോലെ വിയോജിച്ചുകൊണ്ട് ആധുനികതാവിമര്‍ശനം എന്ന നിലയിലുള്ള മാര്‍ക്സിസത്തിന്റെ സാംഗത്യവും സമകാലികപ്രസക്തിയും ഉയര്‍ത്തിപ്പിടിക്കുന്ന ഇരുപത്തിമൂന്ന് പ്രബന്ധങ്ങള്‍. മുഖ്യധാരാമാര്‍ക്സിസത്തിന്റെ പരിഗണനയില്‍ ഇടംകിട്ടാതെ പോയ പ്രമേയമേഖലകളെയും ചിന്താപാരമ്പര്യങ്ങളെയും വീണ്ടെടുത്ത് മാര്‍ക്സിസത്തിന്റെ ആധുനികതാവിമര്‍ശനപരമായ ഉള്ളടക്കം പുനസ്ഥാപിക്കാനുള്ള പരിശ്രമം.
ഐന്സ്റ്റൈന് സഹസ്രാബ്ദപൂരുഷന്
Edition: l E,ജനാര്ദ്ദനന് കെ.ആര് പ്രൊഫ
₹ 140
ശാസ്ത്രത്തിന്റെ വളര്‍ച്ചയെയും മനുഷ്യചിന്തയെയും അത്യഗാധമായി സ്വാധീനിക്കുകയും പ്രപഞ്ചവീക്ഷണമാകെ തിരുത്തിക്കുറിക്കുകയും ചെയ്ത ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനാണ് ആല്‍ബെര്‍ട്ട് ഐന്സ്റ്റൈന്. ശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യബോധം. മതനിരപേക്ഷത, ധാര്‍മികമൂല്യങ്ങള്‍- ഇവയുടെയെല്ലാം ഉജ്വലപ്രതീകമായിരുന്നു അദ്ദേഹം. എത്രതന്നെ പറഞ്ഞാലും അറിഞ്ഞാലും മതിയാകാത്ത, കൂടുതല്‍ കൂടുതല്‍ അറിയാനും അന്വേഷിക്കാനും പ്രചോദിപ്പിക്കുന്ന ആ മഹാപ്രതിഭയുടെ ജീവിതകഥയാണ് ഈ ഗ്രന്ഥം
യൂഗോ ഛാവേസ് - ഒരു രാഷ്ട്രീയ ജീവചരിത്രം
Edition: l E,പരമേശ്വരന് എം.പി ഡോ
₹ 120
വേണം മറ്റൊരു കേരളം വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം
Edition: l E,കെ. എസ്. എസ്. പി.
₹ 10
Popular Science
ഗാന്ധി
Edition: Il E,സച്ചിദാനന്ദന് കെ പ്രൊഫ
₹ 90
മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍നിന്ന് ചീന്തിയെടുത്ത ചില താളുകളാണ് ഈ നാടകത്തില്‍ ആവിഷ്ക്കരിക്കപ്പെടുന്നത്. നവഖാലിയിലേയ്ക്കുള്ള ശാന്തിയാത്ര മുതല്‍ ജനുവരി മുപ്പതിലെ രക്തസാക്ഷിത്വം വരെയുള്ള ആ കൊടുങ്കാറ്റിന്റെ ദിനങ്ങളിലെ അസ്വസ്ഥനും ഏകാകിയും തിരസ്കൃതനുമായ ഗാന്ധിയുടെ ജീവിതത്തിലേയ്ക്ക് ചരിത്രപരവും കാവ്യാത്മകവുമായ ഒരന്വേഷണമാണിത്. ഉത്തരഭാരതത്തെയാകമാനം രക്തകലുഷിതവും ദുഃഖനിര്ഭരവുമാക്കിയ വര്‍ഗീയലഹളകളുടെയും വിഭജനത്തിന്റെയും നവഹൈന്ദവഫാസിസത്തിന്റെ വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഗാന്ധിയുടെ അന്തിമസമരം ആവിഷ്കരിക്കാനും അതിലൂടെ മതസൗഭ്രാത്രത്തിന്റെ അനിവാര്യത ധ്വനിപ്പിക്കാനുമാണ് ഈ നാടകം ശ്രമിക്കുന്നത്. രാഷ്ട്രീയ നൈതികത, മതേതരത്വം, വികസനം, പരിസ്ഥിതി, അടിസ്ഥാനതല ജനാധിപത്യം തുടങ്ങി എല്ലാ രംഗങ്ങളിലും ഗാന്ധി വിസ്മൃതനായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്യന്തം പ്രസക്തവും അസ്വാസ്ഥ്യജനകവും ചിന്തോദ്ദീപകവുമായ ഒരാവിഷ്കാരം. എപ്പിക് നാടകശൈലിയില്‍ ഇരുപത്തൊമ്പതുരംഗങ്ങളിലൂടെ ചുരുള്‍ നിവരുന്ന മുഖ്യനാടകം, പൂര്വരംഗങ്ങളിലും അന്ത്യരംഗങ്ങളിലും കൂടി വര്‍ത്തമാനാവസ്ഥയുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. 1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.
Reference
വേണം കേരളത്തിനൊരു ജനപക്ഷ ഗതാഗതനയം
Edition: l E,കെ. എസ്. എസ്. പി.
₹ 10
Popular Science
വേണം മറ്റൊരു കേരളം വേണം മറ്റൊരു ജനകീയാരോഗ്യനയം
Edition: l E,കെ. എസ്. എസ്. പി.
₹ 10
Popular Science
ആരുടെയാണീ ഭൂമി? പരിസ്ഥിതിയും വികസനവും
Edition: l E,മേനോന് ആര്.വി.ജി ഡോ
₹ 100
കേരളത്തില്‍ നടക്കുന്ന വികസനചര്‍ച്ചകളില്‍ സക്രിയമായും സര്‍ഗാത്മകമായും ഇടപെട്ടുകൊണ്ടിരിക്കുന്ന ആര്.വി.ജി ഒരു ബദല്‍വികസന കാഴ്ച്ചപ്പാടും അതിനനുസൃതമായ പ്രായോഗികനിര്‍ദ്ദേശങ്ങളും വളരെ വ്യക്തതയോടും കൃത്യതയോടും കൂടി ഈ ലേഖനങ്ങളില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Popular Science
ലോകജാലകം - നൗറു മുതല്‍ ബര്‍ക്കിന ഫാസോ വരെ
Edition: l E,ഇക്ബാല്‍ ബി ഡോ
₹ 130
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്. അതിനനുസൃതമായ ഭാഷയും ശൈലിയുമാണ് പ്രതിപാദനത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ലോകരാജ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം ജനിപ്പിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായിരിക്കും എന്ന് ഞങ്ങള്‍ കരുതുന്നു.
മന്ദാകിനി പറയുന്നത്
Edition: VIl E,വിമലാ മേനോന്
₹ 45
ഞാന്‍ മന്ദാകിനി. ഞാനൊരു പെണ്കുട്ട്യാ. മരത്തില്‍ കേറണ പെണ്‍കുട്ടി. ഉറക്കെ ചിരിക്കുന്ന പെണ്‍കുട്ടി. തെറ്റു കണ്ടാല്‍ പ്രതികരിക്കണ പെണ്‍കുട്ടി. പക്ഷെ, എന്നെപ്പറ്റി ആരും നല്ലത് പറയാറില്ല. എപ്പോഴും കുറ്റം..... ന്റെ ചക്കീനേം ചങ്കരനേം മരണത്തീന്ന് രക്ഷിച്ചപ്പം എല്ലാവരും മന്ദാകിനിയുടെ കഴിവിനെ അംഗീകരിച്ചു. പെണ്‍കുട്ട്യോള്‍ക്കും ചിലതൊക്കെ ചെയ്യാന്‍ പറ്റൂന്ന് എല്ലാവരും സമ്മതിച്ചു. മന്ദാകിനി പറയുകയാണ്.... പരഞ്ഞുകൊണ്ടിരിക്കുകയാണ്.... ഇത് മന്ദാകിനിയുടെ കഥ.
Stories
സ്ത്രീപഠനം - കേരളസ്ത്രീ എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു?
Edition: l E,കെ. എസ്. എസ്. പി.
₹ 150
കേരളത്തിലെ സ്ത്രീജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരളസ്ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു? എന്ന സ്ത്രീ പഠനം. ഇതില്‍ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അതുവഴി നിര്‍ണയിക്കപ്പെടുന്ന സാമൂഹികപദവിക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍പങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതുഇടത്തില്‍ അവര്‍ നേരിടുന്ന വ്യത്യസ്തപ്രശ്നങ്ങളും ഈ പഠനത്തില്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്.
Popular Science
കേരളത്തിലെ നീര്‍പ്പക്ഷികള്‍
Edition: l E,ബാബു.പി.പി.കരക്കാട്ട്, അഭിലാഷ്
₹ 150
ലോകത്താകമാനം പരിസ്ഥിതിക്കും നീര്‍ത്തടങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ക്കും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്. നമ്മുടെ തണ്ണീര്‍ത്തടങ്ങളില്‍ കാണുന്ന സാധാരണവും അപൂര്‍വ്വവുമായ ദേശാടനപ്പക്ഷികളെയും നീര്‍പ്പക്ഷികളെയും ശാസ്ത്രകുതുകികള്‍ക്ക് പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുവഴി പ്രകൃതി സംരക്ഷണവും ലക്ഷ്യമിടുന്നു. തീര്‍ച്ചയായും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ശാസ്ത്രസ്നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Natural Science
ദൈനംദിന രസതന്ത്രം
Edition: l E,രവീന്ദ്രന് പി.കെ പ്രൊഫ
₹ 100
മനുഷ്യന്റെ ദൈനംദിനജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം. നിത്യജീവിതത്തിലെ ഏതാനും മേഖലകളില്‍ രസതന്ത്രം എങ്ങനെ അനുഭവവേദ്യമാകുന്നുവെന്ന് വിശദീകരിക്കുന്ന ഈ ഗ്രന്ഥം പൊതുജനങ്ങള്‍ക്കും രസതന്ത്രവിദ്യാര്ത്ഥികള്ക്കും ഏറെ പ്രയോജനപ്പെടും.
മാനത്തേക്കൊരു കിളിവാതില്‍
Edition: VII E,സംഘം ലേഖകര്‍
₹ 220
ഈ മഹാപ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും കാലം എന്ന മഹാസമസ്യ- ഇതിന്റെയെല്ലാം പൊരുള്‍ അറിയാന ശ്രമിക്കുക എന്നത് ഏറെ അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കും. പ്രപഞ്ചത്തെ ചതുര്മാനതലത്തില് നോക്കിക്കാണാന്‍ ഈ പുസ്തകം സഹായിക്കും. പാഠപുസ്തകങ്ങളിലും മറ്റനേകം ഗ്രന്ഥങ്ങളിലും ഈ ശ്രമം ഉണ്ടെങ്കിലും അതില്‍നിന്നെല്ലാം വിഭിന്നമായി പ്രപഞ്ചത്തെ വായനക്കാരന്റെ ഉള്ളിലാവാഹിക്കാന്‍ ലാളിത്യം വിടാതെ ഒരു ശ്രമം നടത്തുകയാണ് ഒരു സംഘം ലേഖകര്‍.
പശ്ചിമഘട്ടപരിസ്ഥിതി വിദഗ്ധ റിപ്പോര്‍ട്ട്
Edition: III E,കെ. എസ്. എസ്. പി.
₹ 700
പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും കമ്മറ്റിയുടെ ശുപാര്‍ശകളെ അധികരിച്ച് സജീവമായ ചര്‍ച്ചകള്‍ വിവിധതലങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. മുഖ്യമായും ആറ് കാര്യങ്ങളെയാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. (1) പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രോഡീകരണം (2) പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയല്‍ (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4) പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5) പശ്ചിമഘട്ട വികസനം പങ്കാളിത്ത ശൈലിയില്‍ ആക്കല്‍ (6) മേല്‍നോട്ട ചുമതല നിര്‍വഹിക്കാന്‍ പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണം, എന്നിവയാണ് അവ. അതിരുവിട്ട വിഭവവിനിയോഗംനടത്തി നേട്ടമുണ്ടാക്കുന്ന ഒരുന്യൂനപക്ഷം ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ടുവയ്ക്കുന്ന പല ശുപാര്‍ശകളും തള്ളിക്കളയണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പരിരക്ഷണത്തിലൂടെ ദീര്‍ഘകാല വികസനം സാധ്യമാക്കുക എന്ന റിപ്പോര്‍ട്ടിന്റെ മൗലികസമീപനം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണകരമാണുതാനും. ആയതിനാല്‍ ശുപാര്‍ശകളുടെ അന്ത:സത്ത ചോര്‍ത്തിക്കളയാതെ അവ ജനക്ഷേമപരമായും, സ്ഥലകാല പ്രസക്തിയോടെയും, വികസനോന്മുഖമായും എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനാണ് പ്രസക്തി. പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളെ ദീര്‍ഘകാലാടി സ്ഥാനത്തില്‍ പരിരക്ഷിക്കുകയും, ശാസ്ത്രീയമായി അവയെ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗികനടപടികളാണ് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളില്‍ നിന്ന് ഉരുത്തിരിച്ചെടുക്കേണ്ടത്. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്ബലമേകാന് പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ മലയാളപരിഭാഷ ഏറെ പ്രയോജന പ്പെടുമെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് വിശ്വസിക്കുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രചോദനം നല്കിയ പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ. പി.എസ്. വിജയന് എന്നിവരോടും പരിഭാഷ നിര്‍വ്വഹിച്ച ശ്രീ. ഹരിദാസന് ഉണ്ണിത്താന്, ശ്രീ. അജിത്ത് വെണ്ണിയൂര്‍, ഡോ. സി.എസ്. ഗോപകുമാര്‍ എന്നിവരോടും പരിഷത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.