ജിമ്മിജോര്‍ജ്:കളിക്കളത്തിലെ സൂര്യതേജസ്സ്

Author: രാധാകൃഷ്ണന്‍ ആര്‍

Edition: I E

₹ 100

അകാലത്തില്‍ പൊലിഞ്ഞുപോയെങ്കിലും വേളിബോള്‍കളിയിലെ സൂര്യതേജസ്സായി ഇന്നും പരിലസിക്കുന്ന ജിമ്മി ജോര്‍ജിന്‍റെ ഹ്രസ്വജീവിതം ചിത്രീകരിക്കുന്ന ഗ്രന്ഥമാണിത്. വടക്കേ മലബാറിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിമ്മി തന്‍റെ മുപ്പത്തിരണ്ടുവര്‍ഷത്തെ ജീവിതത്തിനകത്ത് വോളിബോള്‍ എന്ന കളിയിലൂടെ എങ്ങനെ ലോകത്തെ കീഴടക്കി എന്നതിന്‍റെ ആകര്‍ഷകമായ ഒരു രേഖാചിത്രം. ആവേശകരമായ ആ കളിജീവിതം വോളിബോളിന്‍റെ കളിക്കളത്തിലിറങ്ങുന്ന നൂറുകണക്കിന് യുവകളിക്കാര്‍ക്ക് ഒരു പ്രചോദനസ്രോതസ്സാണ്. ജിമ്മി ജോര്‍ജ് എന്ന കായികപ്രതിഭയുടെ അനന്യമായ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന കൃതി