മീനൂന്റെ ആനക്കുട്ടി
ദേവിക ജെ
Author: ദേവിക ജെ
Edition: IV E
Stories₹ 30
താരതമ്യേന ദരിദ്രമാണ് മലയാളത്തിലെ ബാലസാഹിത്യരംഗം. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വന്ന മാറ്റം കുട്ടികളില്‍ വായനാഭിമുഖ്യം വര്‍ധിപ്പിച്ചതിന്റെ ഫലമായി രൂപപ്പെട്ട കമ്പോളത്തില്‍ കണ്ണുവച്ച് ബാലസാഹിത്യകൃതികള്‍ ധാരാളം നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ മിക്കവയുടെയും ഗുണനിലവാരം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നല്ല ബാലസാഹിത്യം കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും രസിപ്പിക്കുന്നതും ആകര്‍ഷിക്കുന്നതുമായിരിക്കും. സാമൂഹികാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് കുട്ടികളും വിധേയരാണ്. ആ മാറ്റങ്ങള്‍ കാണാതെ, മനസ്സിലാക്കാതെ പഴയ മട്ടില്‍ ബാലസാഹിത്യം രചിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. മീനൂന്റെ ആനക്കുട്ടി തീര്‍ച്ചയായും മികച്ച ഒരു ബാലസാഹിത്യകൃതിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് രസിക്കും. ലളിതമായ ഭാഷയും ആകര്‍ഷകമായ ആവിഷ്‌കാരവും ഈ കൃതിയെ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാക്കിത്തീര്‍ത്തിട്ടുണ്ടെന്നാണ് ഇതിന് കുട്ടികളുടെ ഇടയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളും സ്വീകാര്യതയും വ്യക്തമാക്കുന്നത്.