കേരളത്തിലെ കണ്ടല്‍ക്കാടുകള്‍ ഒരു പഠനം
സംഘം ലേഖകര്‍
Author: സംഘം ലേഖകര്‍
Edition: I E
Natural Science₹ 120
അതീവ ദുര്‍ബലമായ കേരളത്തിലെ തീരപ്രദേശങ്ങളുടെ ശാശ്വതമായ നിലനില്‍പ്പിന് അനിവാര്യമായ ആവാസവ്യവസ്ഥയാമ് കണ്ടല്‍ക്കാടുകള്‍. നിയമങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് നിരന്തരമായി നശിപ്പിക്കുന്ന കണ്ടല്‍ക്കാടുകള്‍, ജനകീയമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നുണ്ട്. ഒരു കാലത്ത് കേരളത്തിലെ തീരങ്ങളിലൂടനീളം വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍, ജനകീയമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നുണ്ട്. ഒരു കാലത്ത് കേരളത്തിലെ തീരങ്ങളിലുടനീളം വ്യാപിച്ചുകിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ വികസനത്തിന്‍റെ പേരില്‍ വിവേചനരഹിതമായി വലിയ തോതില്‍ നശിപ്പിക്കപ്പെട്ടു. ചെമ്മീന്‍ കെട്ടുകളും തെങ്ങിന്‍തോപ്പുകളും ടൂറിസവും മറ്റ് വികസനപദ്ധതികളും കണ്ടല്‍ പ്രദേശങ്ങള്‍ കയ്യേറിയാണ് നിലവില്‍ വന്നത്.ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ കണ്ടല്‍ക്കാടുകളെക്കുറിച്ച് പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും ഉള്‍പ്പെട്ട ഒരു സംഘം കേരളത്തിലെ വിവിധ കണ്ടല്‍പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പഠനത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന കണ്ടലുകളുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളച്ചിരിക്കുന്നു. കണ്ടലുകളെക്കുറിച്ചുള്ള തുടരന്വേഷണങ്ങള്‍ക്കും പഠനഗവേഷണങ്ങള്‍ക്കുമുള്ള ഒരു അടിസ്ഥാന വിവരശേഖരണമാണ് ഈ പുസ്തകം.