
മേരിക്യൂറി - ജീവചരിത്രരേഖ
Author: ഷാജി എന്‍ ഡോ
Edition: I E
₹ 65
ശാസ്ത്രാഭിരുചിയും ശാസ്ത്രീയ വീക്ഷണവും വളര്‍ത്തുന്നതില്‍, ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ക്ക് നല്ലൊരു പങ്കുണ്ട്. ഈ പുസ്തകം മേരിക്യൂറിയുടെ ഒരു സചിത്ര ജീവചരിത്രമാണ്. മനുഷ്യന്‍ ദൃശ്യ അവബോധത്തിന് മുന്‍തൂക്കം ഉള്ള ഒരു ജീവിയാണ്. അതിനാല്‍ ചിത്രങ്ങളിലൂടെയുള്ള ജീവചരിത്ര ആവിഷ്‌കരണത്തിന് പ്രത്യേക പ്രസക്തിയുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ സജീവ പ്രവര്‍ത്തകനായ ഡോ. എന്‍.ഷാജി ഇതിനു മുമ്പ് ഇതേരീതിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവചരിത്രം അവതരിപ്പിച്ചിട്ടുണ്ട്. അതിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതും അതേപോലെതന്നെ വായനക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.