ഗാന്ധി

സച്ചിദാനന്ദന്‍ കെ പ്രൊഫ

Author: സച്ചിദാനന്ദന്‍ കെ പ്രൊഫ

Edition: Il E

Reference

₹ 90

മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍നിന്ന് ചീന്തിയെടുത്ത ചില താളുകളാണ് ഈ നാടകത്തില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്. നവഖാലിയിലേയ്ക്കുള്ള ശാന്തിയാത്ര മുതല്‍ ജനുവരി മുപ്പതിലെ രക്തസാക്ഷിത്വം വരെയുള്ള ആ കൊടുങ്കാറ്റിന്റെ ദിനങ്ങളിലെ അസ്വസ്ഥനും ഏകാകിയും തിരസ്‌കൃതനുമായ ഗാന്ധിയുടെ ജീവിതത്തിലേയ്ക്ക് ചരിത്രപരവും കാവ്യാത്മകവുമായ ഒരന്വേഷണമാണിത്. ഉത്തരഭാരതത്തെയാകമാനം രക്തകലുഷിതവും ദുഃഖനിര്‍ഭരവുമാക്കിയ വര്‍ഗീയലഹളകളുടെയും വിഭജനത്തിന്റെയും നവഹൈന്ദവഫാസിസത്തിന്റെ വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഗാന്ധിയുടെ അന്തിമസമരം ആവിഷ്‌കരിക്കാനും അതിലൂടെ മതസൗഭ്രാത്രത്തിന്റെ അനിവാര്യത ധ്വനിപ്പിക്കാനുമാണ് ഈ നാടകം ശ്രമിക്കുന്നത്. രാഷ്ട്രീയ നൈതികത, മതേതരത്വം, വികസനം, പരിസ്ഥിതി, അടിസ്ഥാനതല ജനാധിപത്യം തുടങ്ങി എല്ലാ രംഗങ്ങളിലും ഗാന്ധി വിസ്മൃതനായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്യന്തം പ്രസക്തവും അസ്വാസ്ഥ്യജനകവും ചിന്തോദ്ദീപകവുമായ ഒരാവിഷ്‌കാരം. എപ്പിക് നാടകശൈലിയില്‍ ഇരുപത്തൊമ്പതുരംഗങ്ങളിലൂടെ ചുരുള്‍ നിവരുന്ന മുഖ്യനാടകം, പൂര്‍വരംഗങ്ങളിലും അന്ത്യരംഗങ്ങളിലും കൂടി വര്‍ത്തമാനാവസ്ഥയുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. 1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.