നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍

ഒരു സംഘം ലേഖകര്‍

Author: ഒരു സംഘം ലേഖകര്‍

Edition: II

Popular Science

₹ 150

നമുക്ക് ലഭ്യമായിരുന്ന വൈവിധ്യമാര്‍ന്ന നൂറുകണക്കിന് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നികില്‍ അവ കൃഷി ചെയ്യുന്നില്ല. അല്ലെങ്കില്‍ അവ ഭക്ഷ്യയോഗ്യമാണെന്ന അറിവുപോലും നഷ്ടപ്പെട്ടിരിക്കുന്നു. താളും തകരയും അതുപോലെ മറ്റനേകം സാധനങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ഇന്നത്തെ കുട്ടികള്‍ക്കറിഞ്ഞുകൂടാ. ചുരുക്കത്തില്‍, ജീവന്‍റെ ആധാരമായ ഭക്ഷണത്തിന് ഇന്ന് ബഹുഭൂരിപക്ഷം പേര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു ബഹുരാഷ്ട്രകമ്പനിയെ ആശ്രയിക്കണമെന്ന നിലവന്നിരിക്കയാണ്. എങ്ങനെയാണ് നാം അവരുടെ ബന്ധനത്തില്‍ അകപ്പെട്ടത്, എന്തെല്ലാം തരത്തിലുള്ള ചങ്ങലകള്‍ കൊണ്ടാണ് അവര്‍ നമ്മെ ബന്ധിപ്പിക്കുന്നത്. എന്തെല്ലാം അപകടങ്ങളാണ് ഭാവിയില്‍ പതിയിരിക്കുന്നത്. അവ മറികടക്കാന്‍ നമുക്ക് ഇന്നുതന്നെ എന്തെല്ലാം ചെയ്യാന്‍ കഴിയും? ആരൊക്കെ എങ്ങനെയൊക്കെയാണ് അതിനായി ശ്രമിക്കുന്നത്.? എന്നീ കാര്യങ്ങള്‍ ഉദാഹരണസഹിതം വിശദീകരിക്കുന്ന പുസ്തകം.