മയക്കുമരുന്നുകളുടെ ലോകം

Author: ഗോകുല്‍ദാസ് എന്‍.എന്‍ പ്രൊഫ

Edition: I E

₹ 180

മയക്കുമരുന്നുകളുടെ വര്‍ധിച്ചുവരുന്ന ഉപഭോഗം സാമൂഹികഭദ്രതയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഒരു സര്‍ക്കാരിനും നിയന്ത്രിക്കാനാവാത്തവിധം പ്രബലവും വ്യാപകവുമാണ് മയക്കുമരുന്നുമാഫിയയുടെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും. ചെറുപ്പത്തിലേ പിടികൂടുക എന്ന നയം നടപ്പാക്കുന്നതിന് ഈ സമൂഹവിരുദ്ധശക്തികള്‍ നമ്മുടെ വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും പരിസരം വിപണനകേന്ദ്രങ്ങളാക്കിമാറ്റിയിരിക്കുന്നു. പ്രതിജനഭിന്നവിചിത്രമായ രൂപഭാവങ്ങളോടെ മയക്കുമരുന്നുപ്രചാരകര്‍ നമ്മുടെ ഭാവിപ്രതീക്ഷകളുടെ കടയ്ക്കല്‍ തീവിഷം ഒഴിക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ നിരന്തരവും നിതാന്തവുമായ ജാഗ്രതയും അധികാരികളുടെ വിട്ടുവീഴ്ചയില്ലാത്ത, പഴുതുകള്‍ അടച്ചുകൊണ്ടുള്ള ശക്തമായ ഇടപെടലുകളും ഈ മേഖലയില്‍ അനിവാര്യമായിരിക്കുന്നു. ഈ രംഗത്ത് കുറേ വര്‍ഷങ്ങളായി സാമൂഹികപ്രതിബദ്ധതയോടെ പഠന-ബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രൊഫ.എന്‍.എന്‍.ഗോകുല്‍ദാസിന്റെ പുകവലി : ദുരന്തത്തിലേക്കുള്ള കുറുക്കുവഴി, മദ്യപാനികള്‍ക്ക് സ്‌നേഹപൂര്‍വം എന്നീ പുസ്തകങ്ങള്‍ പരിഷത്ത് മുന്‍പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണിത്. ഗ്രന്ഥകാരന്റെ അക്കാദമികവിജ്ഞാനത്തിന്റെ ആഴവും പ്രായോഗികാനുഭവങ്ങളുടെ തീവ്രതയും ഈ ഗ്രന്ഥത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.