ഞാന്‍ ഓര്‍ക്കുന്നു
Author: നമ്പൂതിരിപ്പാട് എം.സി
Edition: l E
₹ 140
തെളിമലയാളത്തില്‍ ആധുനികശാസ്ത്രം അവതരിപ്പിച്ച എം.സി.നമ്പൂതിരിപ്പാട് കേരളീയ നവോത്ഥാനത്തിന്‍റെ ഊര്‍ജ്വസ്വലനായ പ്രതിനിധിയാണ്. സമുദായപരിഷ്കരണപ്രസ്ഥാനത്തിലൂടെ സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ച എം.സി.ശാസ്ത്രസാഹിത്യസമിതിയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെയും തുടക്കക്കാരിലൊരാളായത് തികച്ചും സ്വാഭാവികം. ശാസ്ത്രരചനകള്‍ സാഹിത്യത്തിന്‍റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവയാണെന്ന് ദീര്‍ഘവീക്ഷണത്തോടെ ആദ്യമായി ചൂണ്ടിക്കാണിച്ച എം.സി തന്‍റെ രചനകളിലൂടെ മലയാള ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തെ സമ്പന്നമാക്കി. ശാസ്ത്രസാഹിത്യചരിത്രത്തിലെ രണ്ട് ക്ലാസിക്കുകളുടെ -ശാസ്ത്രം ചരിത്രത്തില്‍, ശാസ്ത്രത്തിന്‍റെ സാമൂഹികധര്‍മം-വിവര്‍ത്തനം കൊണ്ടുതന്നെ മലയാളിസൂഹം എം.സിയോട് കടപ്പെട്ടിരിക്കുന്നു. എം.സിയുടെ അവസാനകൃതിയാണ് അദ്ദേഹത്തിന്‍റെ ആത്മകഥ.