ജനകീയശാസ്ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍ സമൂഹവും
കാവുമ്പായി ബാലകൃഷ്ണന്‍ ഡോ
Author: കാവുമ്പായി ബാലകൃഷ്ണന്‍ ഡോ
Edition: l E
Social Science₹ 220
സവിശേഷമായ ഒരു സാമൂഹിക പ്രതിഭാസമാണ് ജനകീയശാസ്ത്രപ്രസ്ഥാനം. സ്വതന്ത്ര്യപൂര്‍വകാലഘട്ടത്തില്‍ ശാസ്ത്രത്തിന്‍റെ ജനകീയവല്‍ക്കരണം ലക്ഷ്യമാക്കി രൂപംകൊണ്ട് ശാസ്ത്രസംഘടനകളില്‍ നിന്ന് തുടങ്ങുന്ന ഇന്ത്യയിലെ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുകയും വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മമായ അവലോകനവും അപഗ്രഥനവും നടത്തുകയും ഭാവിപരിപ്രേക്ഷ്യ രൂപീകരണത്തിന് വ്യക്തമായ ദിശാസൂചന നല്‍കുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും കുറിച്ച് രൂപപ്പെട്ടിട്ടുള്ള പുതിയ കാഴ്ചപ്പാടുകളുടെ പശ്ചാത്തലത്തില്‍, പുതിയ ലോകക്രമത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ ഇടവും കടമയും അന്വേഷിക്കുന്നു അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്‍റെ ഏറ്റവും സമുന്നതരായ പ്രവര്‍ത്തകര്‍ ഈ ഗ്രന്ഥത്തില്‍. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം കാലോചിതമായി വിപുലീകരിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് ഓരോ ലേഖനവും. ഓരോ ജനകീയശാസ്ത്രപ്രവര്‍ത്തകനും ആവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം.