ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ
Author: നാരായണന്‍ സി.പി
Edition: II E
₹ 130
ശാസ്ത്രസാങ്കേതികവിപ്ലവത്തിന്‍റെ നൂറ്റാണ്ടായിരുന്നു ഇരുപതാം നൂറ്റാണ്ട്. ശാസ്ത്രസാങ്കേതികവിദ്യകള്‍ ദന്തഗോപുരസൃഷ്ടികളാണെന്ന ധാരണയെക്കൂടി മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്തുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോള്‍ തന്നെ ഇരുപതാംനൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയില്‍ ശാസ്ത്രവിരുദ്ധചിന്തകളും ഉടലെടുത്തു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യയിലും കേരളത്തിലും ഇവ പ്രകടമായി. അതിനാല്‍ കേരളത്തിന് നഷ്ടപ്പെട്ട പുരോഗതി വീണ്ടെടുക്കണമെങ്കില്‍ ഇരുപതാംനൂറ്റാണ്ട് പിന്തുടര്‍ന്ന പാതയിലൂടെ നീങ്ങണം. യുക്തിചിന്തയെ ശാസ്ത്രബോധത്തെ വഴിവിളക്കായി പുനഃസ്ഥാപിക്കണം. ഇത്തരം ചിന്തകള്‍ക്ക് വഴിതുറക്കുന്ന ഗ്രന്ഥം.