മദ്യപിയ്ക്കുന്നവര്‍ക്ക് സ്‌നഹപൂര്‍വ്വം

Author: ഗോകുല്‍ദാസ് എന്‍.എന്‍ പ്രൊഫ

Edition: I E

₹ 125

നമ്മുടെ നാട് വീണ്ടുമൊരു ഭ്രാന്താലയമായി മാറിക്കൊണഅടിരിയ്ക്കുന്നതിന്‍റെ കാരണങ്ങളിലൊന്ന് ഉയര്‍ന്ന മദ്യോപഭോഗമാണ്. കുടുംബകലഹങ്ങള്‍, വിവാഹമോചനങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍, വാഹനാപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, ദേശീയശരാശരിയുടെ മൂന്നിരട്ടിയോളം ഉയരുന്ന ആത്മഹത്യാനിരക്ക് എന്നിവയ്ക്ക് പിറകില്‍ മദ്യപാനത്തിന്‍റെ പങ്ക് ചെറുതല്ല. വേണം മറ്റൊരു കേരളം എന്ന് ചിന്തിക്കുമ്പോള്‍ മദ്യവര്‍ജനവും സുപ്രധാനമാണ്. മദ്യത്തിന്‍റെയും മദ്യപാനത്തിന്‍റെയും വിവിധ പ്രശ്നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥത്തില്‍ മദ്യത്തിന്‍റെ ശാസ്ത്രവും, മദ്യപാനം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങളും വളരെ വിശദമായി തന്നെ അപഗ്രഥിച്ചിരിക്കുന്നു.