സമ്പത്തും ദാരിദ്ര്യവും
Author: കുഞ്ഞിക്കണ്ണന്‍ ടി.പി പ്രൊഫ
Edition: I E
₹ 250
എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്രപക്ഷപാതവും കൊണ്ട് ശ്രദ്ധേയനായ സാമ്പത്തികശാസ്ത്ര പണ്ഡിതനാണ് ഡോ.സി.ടി.കുര്യന്‍. ചിരപരിചിതമായ നവക്ലാസിക്കല്‍ സിദ്ധാന്തങ്ങളുടെ ചട്ടവട്ടത്തില്‍ നിന്ന് ധനശാസ്ത്രത്തെ മോചിപ്പിക്കുന്നതിലും ഈ പഠനശാഖയില്‍ പുതിയൊരു ജനപക്ഷസമീപനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഈയൊരു പൊതുനിലപാടില്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങളാണ് ഡോ.കുര്യന്റെ പ്രധാന സംഭാവനകള്‍. ദരിദ്രപക്ഷത്തുനിന്നുകൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും സാമാന്യജനതക്കുവേണ്ടി അസാമാന്യമായ വിധത്തില്‍ ലളിതമായും സരളമായും അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് സമ്പത്തും ദാരിദ്ര്യവും.