വിരല്‍ത്തുമ്പിലെ വെളിച്ചം
Author: മാധവപ്പണിക്കര്‍ പി.ആര്‍
Edition: I E
₹ 55
വര്‍ത്തമാനകാലസമൂഹത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, പുതുതലമുറയുടെ രൂപപ്പെടുത്തലില്‍ ശാസ്ത്രബോധം ഉള്‍പ്പെടെയുള്ള മാനവികമൂല്യങ്ങളുടെ പങ്കിനെക്കുറിച്ചുള്ള തികഞ്ഞ അവബോധത്തോടെ ബാലസാഹിത്യരചന നടത്തുന്ന പി.ആര്‍.മാധവപ്പണിക്കരുടെ അമ്പതാമത്തെ ഗ്രന്ഥമാണിത്. നന്മകളാല്‍ സമൃദ്ധമായ നാട്ടിമ്പുറത്തുനിന്ന് നഗരത്തില്‍ എത്തിപ്പെടുന്ന കുഞ്ഞിക്കുട്ടന്‍ എന്ന ബാലനും, ഒറ്റക്കാലന്‍ കാക്കയുമെല്ലാം ഉള്‍പ്പെടുന്ന ഈ ഗ്രന്ഥവും അദ്ദേഹത്തിന്റെ മറ്റ് ഗ്രന്ഥങ്ങളെപ്പോലെ വായനക്കാരില്‍ ശാസ്ത്രബോധം സന്നിവേശിപ്പിക്കാന്‍ സഹായിക്കുന്നതാണ്.