പാടാത്ത പക്ഷികള്‍

Author: പ്രസാദ് എം.കെ പ്രൊഫ

Edition: VIII E

₹ 25

കീടനാശിനികളുടെ ദൂരവ്യാപകമായ വിപത്തുകള്‍ മനസ്സിലാക്കിയ പ്രസിദ്ധ ശാസ്ത്രജ്ഞയയാ റെയ്ച്ചല്‍ കാര്‍സണ്‍ 1962-ല്‍ നിശബ്ദ വസന്തം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതോടെ ഇക്കോവ്യൂഹത്തില്‍ ജീവജാലങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ ബന്ധങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ കുറേയൊക്കെ ബോധവാന്മാരായി. കീടനാശിനികളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇത് പ്രോചദനം നല്‍കി. റെയ്ച്ചല്‍ കാര്‍സന്‍ രചിച്ച പുസ്തകത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് അന്താരാഷ്ട്ര ശിശുവര്‍ഷത്തില്‍ (1980) ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യമായി പാടാത്ത പക്ഷികള്‍ പ്രസിദ്ധീകരിച്ചു. കീടനാശിനികളുടെ ഉപയോഗം മൂലം പരിസ്ഥിതിയിലുണ്ടായ ആഘാതങ്ങളെക്കുറിച്ച് ശാസ്ത്രീയമായ കൂടുതല്‍ വിവരങ്ങള്‍ ഈ പതിപ്പില്‍ ഉള്‍പ്പടെ#ുത്തിയിട്ടുണ്ട്.