മീനൂന്റെ ആനക്കുട്ടി
ദേവിക ജെ
Author: ദേവിക ജെ
Edition: II E
Stories₹ 30
കമ്പ്യൂട്ടര്‍, മദാമ്മ, തീതുപ്പന്‍,, തോക്ക്... അങ്ങനെ മീനുന് ഒരുപാട് പാവകളുണ്ട്. അവരൊക്കെ മീനുന്റെ ബുദ്ധിയും പഠിപ്പും വളര്‍ത്തുന്നവരാണത്രേ. അവിടേക്കാണ് മണികണ്ഠന്‍ വന്നത്. ഒര മരപ്പാവ. മറ്റു പാവകളൊക്കെ മണികണ്ഠനെ ഒറ്റപ്പെടുത്തി. അവര്‍ക്ക് അവന്‍ വെറുമൊരു പഴഞ്ചന്‍. എന്നാല്‍ മീനു അവനെ ഇഷ്ടപ്പെട്ടു. മണികണ്ഠന് സന്തോഷമായി. മീനുന്റെ ആനക്കുട്ടി ഒരു കളിപ്പാട്ടതിന്റെ മനസ്സിലൂടെ കുഞ്ഞുങ്ങളുടേയും പാവകളുടെയും ലോകത്തേക്ക് നമ്മളെ നയിക്കുന്നു. മുതിര്‍ന്നവര്‍ക്ക് മനസ്സിലാകാത്ത ലോകമാണത്. മുതിര്‍ന്നവരും വായിച്ചിരിക്കേണ്ട ഒരസാധാരണ രചന.