പരിണാമം എങ്ങനെ
Author: കുഞ്ഞുണ്ണിവര്‍മ്മ
Edition: IV
₹ 200
ഭൂമുഖത്തുള്ള ജീവജാലങ്ങള്‍ ഉത്ഭവിച്ചതെങ്ങനെയാണ്? ജീവശാസ്ത്രത്തിലെ ഒരു മൗലിക ചോദ്യമാണിത്. ഇതിനുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ പരിണാമ പ്രക്രിയ നടക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണം. അതായത്, ജൈവപരിണാമത്തിന്റെ മെക്കാനിസം എന്തെന്നറിയണം. ഇതിന്റെ ഒരു രൂപരേഖയാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്. ഡാര്‍വിനിസത്തില്‍ നിന്നും വളരെയേറെ പുരോഗമിച്ചു കഴിഞ്ഞ ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ഇവയെ നോക്കിക്കാണുമ്പോള്‍ ഈ ചര്‍ച്ച അങ്ങേയറ്റം ആധികാരികമാവുന്നു. അതേസമയം ഏറ്റവും ലളിതമായ പ്രതിപാദനരീതിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. കേരള സര്‍ക്കാറിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ഏറ്റവും നല്ല ശാസ്ത്രഗന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ച പരിണാമം എന്നാല്‍ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഇത്.