കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട്
Author: മാളവ്യ എച്ച്.ഡി, വിവ: ശിവദാസ് പി.കെ, പരമേശ്വരന്‍ എം.പി ഡോ
Edition: II
₹ 100
1958ല്‍ കേരളത്തില്‍ വിമോചനസമരത്തിന്റെ കേളികൊട്ടുയര്‍ന്ന സമയത്ത് കേരളസര്‍ക്കാരിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സൂക്ഷമമായി പഠിച്ച്, അപഗ്രഥിച്ച് കോണ്‍ഗ്രസ് നേതാവായ എച്ച്.ഡി.മാളവീയ എഴുതിയ ഒരു റിപ്പോര്‍ട്ടാണ് കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട് പട്ടിണിക്കാരായ ജനകോടികളുടെ ഉന്നമനത്തോട് പ്രതിജ്ഞാബദ്ധരായ പുരോഗമനശക്തികളുടെ ഐക്യത്തിന്റേതായിരിക്കും ഇന്ത്യയുടെ പാത. ദരിദ്രനാരായണക്ഷേത്രത്തിലെ ആരാധകരാണ് അവരെല്ലാം. ഇന്ത്യയിലെ ജനകോടികളുടെ ദാരിദ്ര്യവും ദുരിതവുമാണ് അവരെ ഒന്നിപ്പിക്കുന്നത്. ഈ ശക്തികള്‍ ഇന്നല്ലെങ്കില്‍ നാളെ ഉയര്‍ത്തെഴുന്നേല്‍ക്കും. അവരെ തടയാന്‍ ആര്‍ക്കും സാധ്യമല്ല. അന്തിമവിജയം അവരുടേതായിരിക്കും. ഇങ്ങനെ അസന്ദിഗ്ധമായി പ്രസ്താവിക്കുന്ന ഈ ഗ്രന്ഥം ഇന്നും ഏറെ പ്രസക്തമാണ്.