കൊതുകുജന്യരോഗങ്ങള്‍

Author: കെ. എസ്. എസ്. പി.

Edition: II

₹ 40

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി കൊതുകുജന്യരോഗങ്ങള്‍ മാറിയിരിക്കുന്നു. മലമ്പനി, മന്ത്, ജപ്പാന്‍ ജ്വരം, ചിക്കന്‍ഗുനിയ, എന്നീ രോഗങ്ങള്‍ക്കുപുറമേ അടുത്ത കാലത്തായി ഡെങ്കിപ്പനിയും കേരളത്തില്‍ വ്യാപകമായി പടര്‍ന്നുപിടച്ചുകൊണ്ടിരിക്കുകയാണ്. സിക്ക വൈറസ്സ് ബാധയ്ക്കും സാധ്യതയുള്ളതായിട്ടാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഈ രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. ജനപങ്കാളിത്തത്തോടെയും ശാസ്ത്രീയവീക്ഷണത്തോടെയും ഇടപെട്ടുകൊണ്ടു മാത്രമേ ഈ നേട്ടം കൈവരിക്കാനാവുകയുള്ളു. ഇതിനാകട്ടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം കൊതുകുകളെയും അവയുടെ പ്രജനന രീതിയെയും പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാകണം. കൊതുകുജന്യരോഗങ്ങളെക്കുറിച്ചുള്ള ഈ പുസ്തകം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.