റേച്ചല്‍ കാഴ്‌സണ്‍ പ്രകൃതിയുടെ പരിവ്രാജിക

Author: രതിമേനോന്‍ ഡോ

Edition: I

₹ 50

ആഗോള പരിസ്ഥിതിവാദത്തിന് പ്രചോദനം നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഭാഗധേയം നിര്‍ണയിച്ച പ്രമുഖരില്‍ ഒരാളാണ് റേച്ചല്‍ കാഴ്‌സണ്‍. ചെറുപ്പം മുലേ ഒരെഴുത്തുകാരിയായി അറിയാന്‍ കൊതിച്ചിരുന്ന റേച്ചല്‍ പ്രകൃതിയുടെ ഒരാരാധികയായിരുന്നു. അത്ഭുതങ്ങള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന കടലും കടലിലെ ജീവികളും എന്നും അവരെ ആകര്‍ഷിച്ചിരുന്നു. ജീവന്റെ സ്പന്ദനം പ്രകൃതിയിലെ ഓരോ വസ്തുവിലും-പുല്ലിലും പുഴുവിലും പൂവിലൂം പുഴയിലും- അവര്‍ ദര്‍ശിച്ചു. മൂകവസന്തം എന്ന റേച്ചലിന്റെ പ്രസിദ്ധമായ പുസ്തകത്തിന്റെ ഓരോ അധ്യായവും ഇവിടെ വളരെ കുറച്ചു വരികളില്‍ രസകരമായി വിവരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രകൃതിയെ സ്‌നേഹിക്കുവാനും മനസിലാക്കുവാനും ഈ പുസ്തകം സഹായിക്കാമെന്നതില്‍ സംശയമില്ല.