വിഗോട്‌സ്‌കിയും വിദ്യാഭ്യാസവും
Author: പുരുഷോത്തമന്‍ പി.വി
Edition: I
₹ 80
ലോകമാകെ വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ ഉടമയാണ് റഷ്യന്‍ മനഃശാസ്ത്രജഞനായ ലെവ് വിഗോട്‌സ്‌കി. വിദ്യാഭ്യാസം സാമൂഹ്യവും സാംസ്‌കാരികവുമായ ഒരു പ്രക്രിയയായി കണ്ടു എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യസവിശേഷത. ZPD സാസ്‌കാരിക ഉപകരണങ്ങള്‍, നിര്‍ണായക വളര്‍ച്ച ഘട്ടങ്ങള്‍, മധ്യവര്‍ത്തനം, ശാസ്ത്രീയ ധാരണകളുടെ വികാസം, ഉയര്‍ന്ന മാനസിക പ്രക്രിയകള്‍, സഹവര്‍ത്തിത പഠനം തുടങ്ങിയ വിഗോട്‌സ്‌കിയന്‍ ആശയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങളില്‍ ഇന്ന് ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം നിര്‍ണായകമാണ്. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ആധാരമാക്കി നവ-വിഗോട്‌സ്‌കിയന്മാര്‍ വികസിപ്പിച്ചിട്ടുള്ള ‘ചലനാത്മക നില നിര്‍ണയ’വും (dynamic assessment) ഇന്ന് ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിഗോട്‌സ്‌കിയുടെ സവിശേഷമായ ജീവിതവും കാഴ്ചപ്പാടുകളും സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃതിയാണ് വിഗോട്‌സ്‌കിയും വിദ്യാഭ്യാസവും.