
മലയാളശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം
Author: കാവുമ്പായി ബാലകൃഷ്ണന്‍ ഡോ
Edition: I
₹ 120
ആര്‍ക്കും അവഗണിക്കാനാകാത്ത ഒരു പ്രസ്ഥാനമായി മലയാളത്തിലെ ശാസ്ത്രസാഹിത്യം ഇന്നു വളര്‍ന്നിട്ടുണ്ട്. 1847ല്‍ ഡോ.ഗുണ്ടര്‍ട്ട് പശ്ചിമോദയം മാസികയില്‍ ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുമുതല്‍ ആരംഭിക്കുന്നു. ശാസ്ത്രസാഹിത്യത്തിന്റെ വികാസപരിണാമചരിത്രം. നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ശാസ്ത്രകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളോടൊപ്പംതന്നെ ശാസ്ത്രത്തിന്റെ പ്രത്യക്ഷസ്വാധീനത്തിന് വിധേയമായ സര്‍ഗാത്മകകൃതികളും മലയാളത്തിലുണ്ട്. മുഖ്യധാരാ സാഹിത്യചര്‍ച്ചകളിലോ കണക്കെടുപ്പിലോ ഇവ വരാറില്ല എന്നുമാത്രം. ശാസ്ത്രസാഹിത്യത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രം അപഗ്രഥനാത്മികമായി അവതരിപ്പിക്കുന്ന പ്രൗഢമായ ഒരു ഗ്രന്ഥമാണ് മലയാള ശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം. ശാസ്ത്രസാഹിത്യചരിത്രം എന്നതിനേക്കാള്‍ കേരള സാംസ്‌കാരിക ചരിത്രത്തിനുള്ള അമൂല്യമായ ഒരു സംഭാവനയാണ് ഈ കൃതി- പി.ഗോവിന്ദപിള്ള