മാര്‍ക്‌സും മൂലധനവും

അരവിന്ദാക്ഷന്‍ വി പ്രൊഫ

Author: അരവിന്ദാക്ഷന്‍ വി പ്രൊഫ

Edition: II

Popular Science

₹ 35

ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാര്‍വിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു കാള്‍ മാര്‍ക്‌സ്. സംഘര്‍ഷഭരിതവും ദുരിതപൂരിതവും ആയിരുന്നുവെങ്കിലും വിജ്ഞാനാന്വേഷണവ്യഗ്രമായിരുന്നു എന്നും ആ ജീവിതം. ആ ക്ഷീണിക്കാത്ത മനീഷയുടെയും മഷിയുണങ്ങീടാത്ത പൊന്‍പേനയുടെയും ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാണ് മൂലധനം. തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍ എന്നാണ് ആ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. മഹാനായ ആ മനുഷ്യസ്‌നേഹിയുടെ ജീവിതവും ദര്‍ശനവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന പഠനാര്‍ഹമായ ഒരു ഗ്രന്ഥമാണ് മാര്‍ക്‌സും മൂലധനവും.