അഭിനയത്തിന്റെ ഹരിശ്രീ
Author: ജോസഫ് പി.എം ഡോ
Edition: II
₹ 52
നാടകാഭിനയത്തിന്‍റെ പ്രാഥമിക പഠങ്ങളക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. വളരെ പുരാതനകാലം തൊട്ടുതന്നെ ഭാരതത്തില്‍ തനതായ ഒരു അഭിനയ ശൈലിയും നാടകസങ്കേതവും നിലനിന്നിരുന്നു. ഇതിന്‍റെ ഫലമാണ് ഭരതമുനിയുടെ നാട്യശാസ്ത്രവും മറ്റും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭാരതീയ നാടകസങ്കല്‍പങ്ങള്‍ വികസിച്ചത്. അഭിനയത്തിന്‍റെ ഹരിഃശ്രീ എന്ന ഗ്രന്ഥം ഭാരതീയ നാട്യസങ്കേതകങ്ങളെ ഉപജീവിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഒരു സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥത്തിന്‍റെ പ്രതിപാദനം. വളരെ ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ടിരിക്കുന്നതിനാല്‍ ആര്‍ക്കും എളുപ്പം വായിച്ചു മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രത്യേകത. നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേകിച്ച് ബാലനാടകവേദിയുമായി ബന്ധപ്പെടുന്നവര്‍ക്കും, നാടകത്തില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും ഇത് ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാവുന്നതാണ്.