കളികളത്തിലെ മഹാപ്രതിഭകള്‍
Author: രാധാകൃഷ്ണന്‍ ആര്‍
Edition: I
₹ 35
ഇരുപതാം വയസ്സില്‍ റിക്കാര്‍ഡോടെ 100 മീറ്ററില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ വില്‍മ റുഡോള്‍ഫ് നാലാം വയസ്സില്‍ പോളിയോ മൂലം ഇടതുകാല്‍ തളര്‍ന്നുപോയ കുട്ടിയായിരുന്നെന്ന് വിശ്വസിക്കാമോ! നാല്‍പ്പതു ശതമാനത്തിലധികം തീപ്പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട ക്യൂബക്കാരി അന്ന ഫിദേലിയ ക്വിറോ ഉയിര്‍ത്തെഴുന്നേറ്റ് ലോക കായിക വേദിയില്‍ സ്വര്‍ണം നേടിയതോ? അവിശ്വസനീയമായ മനക്കരുത്തിന്റെ കഥകള്‍... കളിക്കാരുടെ ജീവിതകഥകളും കളികളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായിത്തീര്‍ന്ന സംഭവങ്ങളും കോര്‍ത്തിണക്കി കഥ പറയുന്ന രീതി... കുട്ടികളും മുതിര്‍ന്നവരും ആവേശപൂര്‍വം സ്വീകരിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച വിപുലീകരിച്ച പതിപ്പ്.