ഷഡ്പദങ്ങളുടെ ലോകം

ബാലകൃഷ്ണന്‍ ചെറൂപ്പ ഡോ

Author: ബാലകൃഷ്ണന്‍ ചെറൂപ്പ ഡോ

Edition: III

Natural Science

₹ 20

പലതരം കീടങ്ങളും നമ്മുടെ ശത്രുക്കളുടെ പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ പരാഗണത്തിന് സഹായിക്കുന്നവയും തേനും പട്ടുനൂലും തരുന്നവയും പണ്ടുകാലം മുതലേ നമ്മുടെ ഇഷ്ടക്കാരാണ്. ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത നിരവധി ഷഡ്പദങ്ങള്‍ വിചിത്രമായ രൂപങ്ങളും സാമൂഹ്യജീവിതവും മറ്റും കൊണ്ട് നമ്മെ വശീകരിക്കുന്നു. ഷഡ്പദങ്ങളുടെ ജീവിതിരീതികളും വൈവിധ്യങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ശാസ്ത്രനാമങ്ങളും സാങ്കേതികപദങ്ങളും അധികം ഉപയോഗിക്കാത്ത ലളിതമായ ശൈലിയാണ് ഇതിന്റെ സവിശേഷത.